സൗദിയില്‍ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ജിസാന്‍: ബൈഷില്‍ കൊല്ലം വായക്കല്‍ സ്വദേശി കബീര്‍ അബ്ദുല്‍ ഖാദര്‍ (49) താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. 18 വര്‍ഷമായി പ്രവാസിയായിരുന്ന കബീര്‍ ഏഴ് വര്‍ഷത്തോളമായി ബൈഷിനടുത്ത് അലായയില്‍ ബകാലയില്‍ ജോലി ചെയ്തുവരികയായിരുന്നു, ഒരു വര്‍ഷം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്നു തിരിച്ചെത്തിയത്.
കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സബിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം അലായയില്‍ തന്നെ മറവ് ചെയ്യുമെന്ന് സഹോദരങ്ങളായ സകീര്‍ ഹുസയ്ന്‍, സുധീര്‍ എന്നിവര്‍ അറിയിച്ചു. ഇരുവരും റിയാദില്‍ നിന്നു ബൈഷിലെത്തിയതായിരുന്നു. ഖബറടക്കവുമായി ബന്ധപ്പെട്ട തുടര്‍നടപടികളുമായി ബൈഷിലെ ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. മൊയ്തീന്‍ അബ്ദുല്‍ഖാദര്‍-ജമീല ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീജ ബീവി. മക്കള്‍: സുമയ്യ , സൂഫിയ.
Kollam native dies of heart attack in Saudi
RELATED STORIES
കരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMTബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്‍...
7 Jun 2023 4:49 AM GMTസംസ്ഥാനത്ത് മൂന്നു വര്‍ഷ ബിരുദകോഴ്സുകള്‍ ഈ വര്‍ഷം കൂടി മാത്രം;...
6 Jun 2023 2:49 PM GMTടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
6 Jun 2023 2:29 PM GMTവര്‍ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്‍
6 Jun 2023 6:02 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT