Gulf

'ബുദ്ധിയുടെ മതം, മാനവതയുടെ ജീവന്‍'; കെഎന്‍എം മര്‍ക്കസുദ്ദഅ്‌വ കാംപയിന് തുടക്കമായി

ബുദ്ധിയുടെ മതം, മാനവതയുടെ ജീവന്‍;   കെഎന്‍എം മര്‍ക്കസുദ്ദഅ്‌വ കാംപയിന് തുടക്കമായി
X

ജിദ്ദ: 'ബുദ്ധിയുടെ മതം, മാനവതയുടെ ജീവന്‍' എന്ന ശീര്‍ഷകത്തില്‍ കെഎന്‍എം മര്‍ക്കസുദ്ദഅ്‌വ സംഘടിപ്പിക്കുന്ന ചതുര്‍മാസ കാംപയിന്റെ ജിസിസി തല ഉദ്ഘാടനം ഓണ്‍ലൈനില്‍ ഷൈഖ് മുഹമ്മദ് മര്‍സൂഖ് അല്‍ ഹാരിഥി നിര്‍വഹിച്ചു. എല്ലാ സഹജീവികളെയും ഉള്‍ക്കൊള്ളാനാവുന്ന മാനസികാവസ്ഥയിലേക്ക് മനുഷ്യന്‍ എത്തുമ്പോഴാണ് ജീവിതവും വിശ്വാസവും പരിപൂര്‍ണതയിലാവുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ സാഹിത്യകാരന്‍ കെ പി രാമനുണ്ണി മുഖ്യാതിഥിയായിരുന്നു. വൈവിധ്യങ്ങളെ അംഗീകരിക്കലാണ് മാനവികതയെന്നും അതിന്റെ വിപരീതമാണ് ഫാഷിസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനീതിയില്‍ കെട്ടിപ്പടുക്കുന്ന ഒന്നിനും നിലനില്‍പ്പില്ല. അതിനാല്‍ എല്ലാ സമയത്തും നീതിക്കായി നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 'ബുദ്ധിയുടെ മതം' എന്ന വിഷയത്തില്‍ സി എം മൗലവി ആലുവ മുഖ്യപ്രഭാഷണം നടത്തി. റിഹാസ് പുലാമന്തോള്‍ 'മാനവികതയുടെ ഇസ്ലാഹി പരിസരം' എന്ന വിഷയത്തിലും എം ടി മനാഫ് മാസ്റ്റര്‍ 'മാനവതയുടെ ജീവന്‍' എന്ന വിഷയത്തിലും പ്രഭാഷണം നടത്തി. കെ എന്‍എം സംസ്ഥാന സെക്രട്ടറി ഡോ. ജാബിര്‍ അമാനി ജിസിസി കോ-ഓഡിനേഷന്‍ സമിതി പ്രഖ്യാപനം നടത്തി. എം അഹമ്മദ് കുട്ടി മദനി സമാപനപ്രസംഗം നടത്തി. ജിസിസി ഇസ് ലാഹി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സലാഹ് കാരാടന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സുലൈമാന്‍ മദനി, വൈസ് ചെയര്‍മാന്‍ അസൈനാര്‍ അന്‍സാരി സംസാരിച്ചു.

KNM Markazu da'awa Campaign started





Next Story

RELATED STORIES

Share it