Gulf

ഇന്ത്യന്‍ സ്‌കൂള്‍ ഫീസ് വര്‍ദ്ധന പിന്‍വലിക്കണം. കെഎംസിസി

ഇന്ത്യന്‍ സ്‌കൂള്‍ ഫീസ് വര്‍ദ്ധന പിന്‍വലിക്കണം. കെഎംസിസി
X

ജിദ്ദ: ജിദ്ദാ ഇന്ത്യന്‍ സ്‌കൂള്‍ അധികൃതരുടെ അന്യായമായ ഫീസ് വര്‍ദ്ധന ഉടന്‍ പിന്‍വലിക്കണമെന്ന് ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകസമിതി യോഗം അഭിപ്രായപ്പെട്ടു. പ്രവാസി കുടുംബങ്ങള്‍ ലെവി കാരണവും മറ്റും പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ഈ ആപല്‍ഘട്ടത്തില്‍ ഒരു കാരണവും കൂടാതെ ഒറ്റയടിക്ക് 25 ശതമാനത്തോളം ഫീസ് വര്‍ധിപ്പിച്ച ഇന്ത്യന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തീരുമാനം ഇന്ത്യന്‍ സമൂഹത്തോട് ചെയ്യുന്ന കടുത്ത ചൂഷണമാണ്. തികച്ചും അന്യായമായ ഇപ്പോഴത്തെ ഫീസ് വര്‍ദ്ധന ഉടന്‍ പിന്‍വലിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ കമ്മിറ്റി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന യോഗം വൈസ് പ്രസിഡണ്ട് സികെ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡണ്ട് വിപി മുസ്തഫ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രഖ്യാപിച്ച വിവിധ പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി. കേരളത്തിലെ വിവിധ സിഎച്ച് സെന്ററുകളിലേകായി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ 40 ലക്ഷത്തോളം രൂപയുടെ കണക്കും ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിലേക്കായി ലഭിച്ച ഫണ്ട് വിവരങ്ങളും പ്രവര്‍ത്തക സമിതി അംഗീകരിച്ചു.

ഈയിടെ വെള്ളടാങ്കില്‍ വീണ് മരണമടഞ്ഞ തേഞ്ഞിപ്പലം സ്വദേശി ഹംസയുടെ രണ്ട് മക്കളുടെ വിവാഹത്തിലേക്ക് വരുന്ന മുഴുവന്‍ ചിലവും ജിദ്ദ കെഎംസിസി വഹിക്കും. ഹംസ സഹായ ഫണ്ടിലേക്ക് സംഭാവന നല്‍കിയ മുഴുവന്‍ വ്യക്തികളേയും കമ്മിറ്റികളേയും വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം സംഭാവന നല്‍കിയ മാന്യവ്യക്തിത്തങ്ങളെയും യോഗം പ്രശംസിച്ചു.

സൗദി നാഷനല്‍ ഡേയോടനുബന്ധിച്ചു സപ്തംബര്‍ 23നു ജിദ്ധ കിങ് ഫഹദ് ആശുപത്രിയില്‍ വച്ച് നടക്കുന്ന രക്തദാന ക്യാംപി വിജയിപ്പിക്കാനും സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന രാഷ്ട്രീയ പഠന ക്ലാസ്, സൈബര്‍ ശില്‍പശാല എന്നിവയിലേക്ക് വിവിധ ഏരിയ മണ്ഡലം ജില്ലാ കമ്മിറ്റികളില്‍ നിന്ന് രജിസ്‌ട്രേഷന്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് വിപി അബ്ദുറഹിമാന്‍ റിപ്പോര്‍ട് അവതരിപ്പിച്ചു. സെക്രട്ടറി അസീസ് കൊട്ടോപാടം കെഎംസിസി പാഠശാലയെ കുറിച്ച് വിശദീകരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ഇസ്മായില്‍ മുണ്ടക്കുളം, പിസിഎ റഹ്മാന്‍, അബ്ദുള്ള പാലേരി, ശിഹാബ് താമരക്കുളം, ശൗകത്ത് ഞാറക്കോടന്‍ സംസാരിച്ചു.

വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ചു മജീദ് ഷൊര്‍ണ്ണൂര്‍, മൂസ്സ കാപ്പാട്, മജീദ് അരിമ്പ്ര, സാമ്പില്‍ മമ്പാട്, റഫീഖ് പന്താരങ്ങാടി, അഷ്‌റഫ് ബലദ്, സലിം സൂഖുല്‍ ഗുറാബ്, ജുനൈസ്, പികെ.റഷീദ്, ശരീഫ് ഇരുമ്പുഴി, ബാപ്പുട്ടി ഖുംറ, നാണി ഇസ്ഹാഖ്, നൗഫല്‍ അല്‍സാമിര്‍, നൗഷാദ് ചപ്പാരപടവ്, അബ്ബാസ് വേങ്ങൂര്‍, ജലീല്‍ ഒഴുകൂര്‍, ഇബ്രാഹിംകുട്ടി തിരുവല്ല, നജ്മുദ്ധീന്‍ വയനാട്, കെകെ മുഹമ്മദ്, അയ്യൂബ് സീമാടന്‍, നാസര്‍ ഒളവട്ടൂര്‍, അഷ്‌റഫ് താഴെക്കോട് സംസാരിച്ചു. സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍ നന്ദി പറഞ്ഞു.

Next Story

RELATED STORIES

Share it