Gulf

കെഎംസിസിസി-ഇബിസി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനു നാളെ തുടക്കം

ടൂര്‍ണമെന്റില്‍ ജുനിയര്‍ വിഭാഗം ആണ്‍ കുട്ടികള്‍ക്കായി അണ്ടര്‍-17, 15, 13, 11 വിഭാഗത്തില്‍ മല്‍സരങ്ങള്‍ നടക്കും

കെഎംസിസിസി-ഇബിസി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനു നാളെ തുടക്കം
X

ദമ്മാം: കെഎംസിസി കിഴക്കന്‍ പ്രവിശ്യാ ബേപ്പൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ മൂന്നാമത് സീസണ്‍ 'സ്മാഷ് -03'നു നാളെ തുടക്കമാവും. ദമ്മാം എവന്‍ലോഡ് ബാഡ്മിന്റണ്‍ ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റില്‍ സൗദിയിലെ പ്രമുഖ ബാഡ്മിന്റണ്‍ ക്ലബ്ബുകളില്‍ നിന്നുള്ള സൗദി, ഇന്ത്യ, പാക്കിസ്താന്‍, ഫിലിപ്പൈന്‍സ്, ഇന്തോനീസ്യ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ എട്ടോളം രാജ്യങ്ങളില്‍ നിന്നുള്ള 400 ഓളം താരങ്ങള്‍ മാറ്റുരയ്ക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 8നു തുടങ്ങുന്ന ടൂര്‍ണമെന്റില്‍ ജുനിയര്‍ വിഭാഗം ആണ്‍ കുട്ടികള്‍ക്കായി അണ്ടര്‍-17, 15, 13, 11 വിഭാഗത്തില്‍ മല്‍സരങ്ങള്‍ നടക്കും. സീനിയര്‍ വിഭാഗം മല്‍സരങ്ങളില്‍ പ്രീമിയര്‍, ചാംപ്യന്‍ഷിപ്പ്, മാസ്‌റ്റേഴ്‌സ്, വൈറ്റന്‍സ്, ഫ്‌ളൈറ്റ് 1 മുതല്‍ 6 വരെ തുടങ്ങി വിവിധ കാറ്റഗറിയില്‍ താരങ്ങള്‍ മാറ്റുരയ്ക്കും. ശനിയാഴ്ച രാത്രി 10നു സമാപനം. വാര്‍ത്താസമ്മേളനത്തില്‍ മജീദ്, നൗഷീദ്, നജീബ് അര്‍ണിക്കല്‍, മുഹമ്മദ് സാലിഹ്, നൂറുദ്ദീന്‍, അബ്ദുല്‍ ജലീല്‍, നവാബ്ഖാന്‍ സംബന്ധിച്ചു.



Next Story

RELATED STORIES

Share it