വിടവാങ്ങിയത് രാഷ്ട്രീയ കേരളത്തിന്റെ കുലപതി: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം

ജിദ്ദ: കെഎം മാണിയുടെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായത് സമാനതകളില്ലാത്ത രാഷ്ട്രീയ കുലപതിയെയാണെന്ന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചന കുറിപ്പില്‍ പറഞ്ഞു. അഞ്ച് പതിറ്റാണ്ട് കാലത്തെ കെഎം മാണിയുടെ രാഷ്ട്രീയ ജീവിതം പകരക്കാരനില്ലാത്തവനായി മാറ്റിയത് അദ്ദേഹത്തിന്റെ ഭരണ വൈദഗ്ദ്യവും കര്‍മ ശേഷിയുമായിരുന്നു. ധനകാര്യം, ആഭ്യന്തരം, റവന്യു, നിയമം എന്നീ വകുപ്പുകളില്‍ പൊതുജന സംരക്ഷണത്തിനായി അദ്ദേഹം ദീര്‍ഘവീക്ഷണമുള്ള മാറ്റങ്ങള്‍ കൊണ്ട് വന്ന് ശ്രദ്ധേയനായി. കര്‍ഷകരോടൊപ്പം ചേര്‍ന്ന് നിന്ന് അവരുടെ പ്രിയപ്പെട്ടവനായി. സാധാരണക്കാര്‍ മുതല്‍ വിവിധ മേഖലയിലെ പ്രമുഖരും അദ്ദേഹത്തെ രാഷ്ട്രീയ അതികായനായി കണ്ടു. രാഷ്ട്രീയ വെല്ലുവിളികളെ പല ഘട്ടങ്ങളിലും അദ്ദേഹം പുഞ്ചിരിയോടെ നേരിട്ടു. എതിരാളികള്‍പോലും ബഹുമാനത്തോടെ മാണിസാര്‍ എന്ന് വിളിച്ചു. അദ്ദേഹത്തിന്റെ അന്ത്യം കേരള നിയമസഭയുടെ ഒരു കാലഘട്ടത്തിന്റെ അന്ത്യം കൂടിയാണെന്ന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം ഭാരവാഹികളായ ഹാഷിം കോഴിക്കോട്, കബീര്‍ കൊണ്ടോട്ടി, ബിജു രാമന്തളി, ഗഫൂര്‍ കൊണ്ടോട്ടി എന്നിവര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT