Gulf

കേരള പോലിസിന് ദുബയില്‍ അംഗീകാരം

യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദില്‍ നിന്നു കേരള പോലിസ് ആംഡ് ബറ്റാലിയന്‍ ഡിഐജി പി പ്രകാശാണ് പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്.

കേരള പോലിസിന് ദുബയില്‍ അംഗീകാരം
X

ദുബയ്: ദുബയില്‍ നടന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ കേരള പോലിസിന് പ്രശംസ. മൊബൈല്‍ അപ്ലിക്കേഷനിലൂടെ കുട്ടികളടക്കമുള്ളവരെ ബോധവല്‍ക്കരണം നടത്തുന്നതിനാണ് പ്രത്യേക പുരസ്‌ക്കാരം കേരള പോലിസിന് നല്‍കിയത്. യുഎഇ ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദില്‍ നിന്നു കേരള പോലിസ് ആംഡ് ബറ്റാലിയന്‍ ഡിഐജി പി പ്രകാശാണ് പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്.

ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ആപ്പുകളെ പിന്നിലാക്കിയാണ് കേരള പോലിസിന്റെ ട്രാഫിക്ക് ഗുരു എന്ന ആപ്പ് അവാര്‍ഡിന് അര്‍ഹമായത്. കാറോട്ട മല്‍സര ഗെയിമിന് സാദൃശ്യമുള്ളത് കൊണ്ട് കുട്ടികളെയും മുതിര്‍ന്നവരേയും ഒരേ പോലെ ആകര്‍ഷിക്കുന്ന രൂപത്തിലാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

സുരക്ഷിതമായി വാഹനം ഓടിച്ച് പഠിപ്പിക്കാന്‍ പുത്തന്‍ തലമുറയെ പ്രേരിപ്പിക്കാന്‍ കഴിയുന്ന വീഡിയോ ഗെയിം ഏറെ പേരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Next Story

RELATED STORIES

Share it