സെവന്‍സ് കിരീടം യങ് ഷൂട്ടേര്‍സ് എഫ്‌സിക്ക്
അത്യന്തം ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ മുഹമ്മദ് നേടിയ ഒരു ഗോളിന് സിയസ്‌കോ എഫ്‌സിയെ കീഴടക്കിയാണ് കിരീടം നേടിയത്.

മിശ്രിഫ്: കെഫാക്ക് സീസണ്‍ ഏഴിലെ പ്രഥമ ഓള്‍ ഇന്ത്യ മാസ്‌റ്റേഴ്‌സ് സെവന്‍സ് കിരീടം യങ് ഷൂട്ടേര്‍സ് എഫ്‌സി സ്വന്തമാക്കി. അത്യന്തം ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ മുഹമ്മദ് നേടിയ ഒരു ഗോളിന് സിയസ്‌കോ എഫ്‌സിയെ കീഴടക്കിയാണ് കിരീടം നേടിയത്. സെമിഫൈനലില്‍ ഫഹാഹീല്‍ ബ്രദേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് യങ് ഷൂട്ടേര്‍സ് ഫൈനലില്‍ എത്തിയത് .
രണ്ടാം സെമിഫൈനലില്‍ സിയസ്‌കോ എഫ്‌സി ഷൂട്ട്ഔട്ടില്‍ സ്പാര്‍ക്‌സ് എഫ്‌സിയെ തോല്‍പ്പിച്ചാണ് ഫൈനലില്‍ കടന്നത്. ലൂസേഴ്‌സ് ഫൈനലില്‍ ഫഹാഹീല്‍ ബ്രദേഴ്‌സിനെ പരാജയപ്പെടുത്തി സ്പാര്‍ക്‌സ് എഫ്‌സി മൂന്നാം സ്ഥാനം നേടി. ടൂര്‍ണമെന്റിലെ മികച്ച താരമായി ശാഹുല്‍ (യങ് ഷൂട്ടേര്‍സ്), മികച്ച ഗോള്‍ കീപ്പറായി ജോസ് (സിയസ്‌കോ ), ടോപ് സ്‌കോറായി ബിപിന്‍ (സ്പാര്‍ക്‌സ് ) എന്നിവരെയും തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ട്രോഫികള്‍ കെഫാക് പ്രസിഡന്റ് ടി വി സിദ്ധിഖ്, സെക്രട്ടറി വി എസ് നജീബ് തുടങ്ങിയവര്‍ സമ്മാനിച്ചു.
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT450 ലോക്സഭാ സീറ്റുകളില്‍ ബിജെപിക്കെതിരെ പൊതു സ്ഥാനാര്‍ഥികളെ...
8 Jun 2023 9:24 AM GMTമാവേലിക്കരയില്‍ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTസൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMT