Gulf

കെഫാക്: അന്തര്‍ജില്ലാ ടൂര്‍ണമെന്റില്‍ കണ്ണൂരും മാസ്റ്റേഴ്‌സ് ജില്ലാ ടൂര്‍ണമെന്റില്‍ തൃശൂരും ചാംപ്യന്‍മാര്‍

ഒമ്പത് ജില്ലകള്‍ പങ്കെടുത്ത അന്തര്‍ജില്ലാ ടൂര്‍ണമെന്റില്‍ എതിരില്ലാത്ത രണ്ടുഗോളിന് തൃശൂരിനെ തോല്‍പ്പിച്ചാണ് കണ്ണൂര്‍ കിരീടം നേടിയത്. തിങ്ങിനിറഞ്ഞ ഗാലറിയില്‍ ആവേശം നിറഞ്ഞ ഫൈനലില്‍ കണ്ണൂരിനുവേണ്ടി മഷൂഖും സൂദും ഓരോ ഗോള്‍ വീതം നേടി.

കെഫാക്: അന്തര്‍ജില്ലാ ടൂര്‍ണമെന്റില്‍ കണ്ണൂരും മാസ്റ്റേഴ്‌സ് ജില്ലാ ടൂര്‍ണമെന്റില്‍ തൃശൂരും ചാംപ്യന്‍മാര്‍
X

മിശ്രിഫ്: കെഫാക് അന്തര്‍ജില്ലാ ടൂര്‍ണമെന്റില്‍ കണ്ണൂര്‍ ചാംപ്യന്‍മാരായി. ഒമ്പത് ജില്ലകള്‍ പങ്കെടുത്ത അന്തര്‍ജില്ലാ ടൂര്‍ണമെന്റില്‍ എതിരില്ലാത്ത രണ്ടുഗോളിന് തൃശൂരിനെ തോല്‍പ്പിച്ചാണ് കണ്ണൂര്‍ കിരീടം നേടിയത്. തിങ്ങിനിറഞ്ഞ ഗാലറിയില്‍ ആവേശം നിറഞ്ഞ ഫൈനലില്‍ കണ്ണൂരിനുവേണ്ടി മഷൂഖും സൂദും ഓരോ ഗോള്‍ വീതം നേടി. ടൂര്‍ണമെന്റിലെ മികച്ച താരമായി റിതേഷിനെയും (തൃശൂര്‍), മികച്ച ഗോള്‍ കീപ്പറായി ഹേമന്തിനെയും (കണ്ണൂര്‍), മികച്ച ഡിഫെന്ററായി കബീറിനെയും (കണ്ണൂര്‍), ടോപ് സ്‌കോററായി ജിനീഷ് കുട്ടാപ്പുവിനെയും (പാലക്കാട്) തിരഞ്ഞെടുത്തു. ഫെയര്‍ പ്ലേ ടീമിനുള്ള കപ്പ് തിരുവനന്തപുരത്തിന് സമ്മാനിച്ചു. ഗോള്‍രഹിത സമനിലയിലായ ലൂസേഴ്‌സ് ഫൈനല്‍ ഷൂട്ട് ഔട്ടില്‍ തിരുവനന്തപുരത്തെ തോല്‍പ്പിച്ച് കോഴിക്കോട് മൂന്നാം സ്ഥാനം നേടി.


വെറ്ററന്‍സ് താരങ്ങള്‍ അണിനിരന്ന മാസ്റ്റേഴ്‌സ് ജില്ലാ ടൂര്‍ണമെന്റില്‍ മലപ്പുറത്തെ തോല്‍പ്പിച്ച് തൃശൂര്‍ ചാംപ്യന്‍മാരായി. ആവേശം നിറഞ്ഞ മാസ്റ്റേഴ്‌സ് ഫൈനല്‍ ഗോള്‍രഹിത സമനിലയിലായതിനെ തുടര്‍ന്ന് ഷൂട്ട് ഔട്ടിലാണ് വിജയികളെ നിശ്ചയിച്ചത്. മാസ്റ്റേഴ്‌സ് ജില്ലാ ടൂര്‍ണമെന്റില്‍ മികച്ച താരമായി സാജന്‍ (തൃശൂര്‍), മികച്ച ഗോള്‍ കീപ്പറായി ഷാജഹാന്‍ (തൃശൂര്‍), മികച്ച ഡിഫെന്ററായി ജമീര്‍ (മലപ്പുറം), ടോപ് സ്‌കോററായി പ്രിന്‍സ് (എറണാകുളം) എന്നിവരെയും ഫെയര്‍ പ്ലേ ടീമിനുള്ള കപ്പ് എറണാകുളവും ഏറ്റുവാങ്ങി.

എതിരില്ലാത്ത രണ്ട് ഗോളിന് എറണാകുളത്തെ തോല്‍പ്പിച്ച് കോഴിക്കോട് മൂന്നാം സ്ഥാനം നേടി. കുവൈത്ത് ദേശീയ ടീം താരവും ഖദ്‌സിയ ക്ലബ്ബിന്റെ മിഡ്ഫീല്‍ഡറുമായ സാലിഹ് അല്‍ ശൈഖും കുവൈത്ത് ടീം കോ-ഓഡിനേറ്റര്‍ ഹമ്മാഷും ടീമുകളെ പരിചയപ്പെട്ടു. സത്താര്‍ കുന്നില്‍, കെഫാക് പ്രസിഡന്റ് ടി വി സിദ്ദീഖ്, സെക്രട്ടറി വി എസ് നജീബ്, മറ്റു കേഫാക് ഭാരവാഹികളും ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.

Next Story

RELATED STORIES

Share it