Gulf

കെഫാക് അന്തര്‍ജില്ലാ ടൂര്‍ണമെന്റ്: സെമിഫൈനല്‍ ലൈനപ്പായി

കെഫാക് അന്തര്‍ജില്ലാ ടൂര്‍ണമെന്റ്:  സെമിഫൈനല്‍ ലൈനപ്പായി
X

മിശ്‌രിഫ്: കേഫാക് അന്തര്‍ജില്ലാ മല്‍സരങ്ങള്‍ സെമി ഫൈനല്‍ ലൈനപ്പായി. ഒമ്പതു ജില്ലകള്‍ തമ്മില്‍ രണ്ടു ഗ്രൂപ്പായി, ലീഗ് അടിസ്ഥാനത്തില്‍ നടന്ന ആവേശം നിറഞ്ഞ മല്‍സരങ്ങളില്‍ ഗ്രൂപ്പ് എ യില്‍ നിന്ന് തിരുവനന്തപുരവും കോഴിക്കോടും ഗ്രൂപ്പ് ബിയില്‍ നിന്ന് തൃശൂരും കണ്ണൂരും സെമിഫൈനലിലേക്കു അര്‍ഹത നേടി.

ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ തിരുവനന്തപുരം ഗ്രൂപ്പ് ബിയിലെ രണ്ടാംസ്ഥാനക്കാരായ കണ്ണൂരുമായും ഗ്രൂപ്പ് ബിയിലെ ഒന്നാംസ്ഥാനക്കാരായ തൃശൂരും ഗ്രൂപ്പ് എയിലെ രണ്ടാംസ്ഥാനക്കാരായ കോഴിക്കോടുമായും ഏറ്റുമുട്ടും.

അന്തര്‍ജില്ലാ മാസ്‌റ്റേഴ്‌സ് സെമിഫൈനല്‍ മല്‍സരത്തില്‍ കോഴിക്കോടും മലപ്പുറവും തമ്മിലും തൃശൂരും എറണാംകുളവും തമ്മിലും ഏറ്റുമുട്ടും. മല്‍സരങ്ങള്‍ വൈകിട്ട് നാലു മുതല്‍ ആരംഭിക്കുമെന്നും സെമി ഫൈനലുകള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും കെഫാക് ഭാരാവാഹികള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it