കാസര്‍ഗോഡ് സ്വദേശി ദുബയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

കാസര്‍ഗോഡ് കസബ സ്വദേശി കുഞ്ഞിരാമന്റെ മകന്‍ ബാലകൃഷ്ണനാണ് (59) മരിച്ചത്.

കാസര്‍ഗോഡ് സ്വദേശി ദുബയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

ദുബയ്: കാസര്‍ഗോഡ് സ്വദേശിയെ ദുബായില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് കസബ സ്വദേശി കുഞ്ഞിരാമന്റെ മകന്‍ ബാലകൃഷ്ണനാണ് (59) മരിച്ചത്. ശനിയാഴ്ച രാത്രി ബര്‍ദുബായിലുള്ള താമസസ്ഥലത്തായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ദുബയില്‍ മല്‍സ്യവ്യാപാരം നടത്തിവരികയായിരുന്നു ബാലകൃഷണന്‍. മഞ്ജുഷയാണ് ഭാര്യ. മാതാവ് ലക്ഷ്മി.

ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് സോനാപൂര്‍ എംബാമിങ് സെന്ററില്‍ പൊതുദര്‍ശനത്തിനുവയ്ക്കുന്ന മൃതദേഹം രാത്രിയിലുള്ള ദുബയില്‍നിന്നും മംഗലാപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

RELATED STORIES

Share it
Top