കണ്ണൂര്‍ സ്വദേശി ഒമാനില്‍ കുഴഞ്ഞുവീണ് മരിച്ചു
പ്രഭാതനമസ്‌കാരശേഷം കളിയാരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍തന്നെ കുഴഞ്ഞുവീണതായി സുഹൃത്തുക്കള്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
BY NSH15 March 2020 3:02 PM GMT

X
NSH15 March 2020 3:02 PM GMT
മസ്‌കത്ത്: നിസ്‌വയില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് കണ്ണൂര്‍ സ്വദേശി മരിച്ചു. ചുഴലി കുന്നുംപുറത്ത് പുതിയപുരയില്‍ അബ്ദു പൂക്കോത്ത്- ഖദീജ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാഹിര്‍ (30) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പ്രഭാതനമസ്‌കാരശേഷം കളിയാരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍തന്നെ കുഴഞ്ഞുവീണതായി സുഹൃത്തുക്കള്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സീബിലെ മജാന്‍ ഫ്യൂച്ചര്‍ മോഡേണ്‍ എല്‍എല്‍സി ജീവനക്കാരനായ ഷാഹിര്‍ ആറുവര്‍ഷമായി ഒമാനിലുണ്ട്. ഏതാനും മാസം മുമ്പാണ് നിസ്‌വയിലേക്ക് സ്ഥലംമാറിയെത്തിയത്. ഭാര്യ ഷിഫാന ഒമാനില്‍ ഒപ്പമുണ്ടായിരുന്നു. ഗര്‍ഭിണിയായ ഇവരെ മരണവിവരം അറിയിക്കാതെ നാട്ടിലേക്കയച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നിസ്‌വ കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.
Next Story
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്‍...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT