Gulf

ഒമാനില്‍ ഭിന്നശേഷിക്കാര്‍ക്കായി തൊഴിലവസരങ്ങള്‍

ഒമാനില്‍ ഭിന്നശേഷിക്കാര്‍ക്കായി തൊഴിലവസരങ്ങള്‍
X

മസ്‌കത്ത്: ഭിന്നശേഷിയുള്ളവര്‍ക്ക് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ 100 തൊഴിലവസരങ്ങള്‍ തുറന്നതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴില്‍ വിപണിയില്‍ ഭിന്നശേഷിക്കാരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.

ജോലി ഒഴിവുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. മാര്‍ച്ച് 31 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. ഓരോ തസ്തികയുടെയും യോഗ്യതകളും നിബന്ധനകളും ശ്രദ്ധാപൂര്‍വം പരിശോധിച്ച ശേഷമേ അപേക്ഷ നല്‍കാവൂവെന്ന് മന്ത്രാലയം വ്യക്തമാക്കി.

Next Story

RELATED STORIES

Share it