- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിദ്ദ നവോദയ നാരായണന്‍കുട്ടി തൂത അനുസ്മരണം നടത്തി

ജിദ്ദ: നവോദയ ഖാലിദ് ബിന്‍ വലീദ് ഏരിയയുടൈ ആഭിമുഖ്യത്തില്‍ നാരായണന്‍കുട്ടി തൂത അനുസ്മരണം നടത്തി. ജിദ്ദ നവോദയയുടെ മുന്‍ സജീവപ്രവര്‍ത്തകനും ഖാലിദ് ബിന്‍ വലിദ് യൂനിറ്റ് പ്രസിഡന്റുമായിരുന്ന കുട്ടി എന്ന നാരായണന്‍കുട്ടി തൂത ഹൃദയാഘാതം മൂലമാണ് ദുബയില്‍ മരണപ്പെട്ടത്. തന്റെ വീട് എന്ന സ്വപ്‌നം ബാക്കി നിര്‍ത്തി എല്ലാവരെയും വേദനയില്‍ ആഴ്ത്തിയാണ് പ്രിയപ്പെട്ട കുട്ടി വിടപറഞ്ഞിരിക്കുന്നത്.
നവോദയ ജിദ്ദയുടെ ബവാദി, ഷറഫിയ, ഖാലിദ് ബിന്‍ വലീദ് തുടങ്ങിയ ഏരിയകളില്‍ പ്രവര്‍ത്തിച്ച നാരായണന്‍കുട്ടി രണ്ടുവര്‍ഷം മുമ്പ് സൗദിയിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോവുകയും, വീണ്ടും അടുത്ത കാലത്ത് ദുബയിലെത്തുകയും ചെയ്തിരുന്നു. മാസ് ഷാര്‍ജയുടെയും, അബൂദബി ശക്തിയുടെയും ഇപ്പോള്‍ ഷാര്‍ജയിലുള്ള ഏരിയാ അംഗം സജിത്ത് അലക്കോടിന്റെയും ശ്രമഫലമായി ദ്രുതഗതിയില്‍ മൃതദേഹം നാട്ടിലെത്തിച്ച് മരണാനന്തര ചടങ്ങുകള്‍ നടത്തുകയും ചെയ്തു.
അനുസ്മരണ യോഗത്തില്‍ നവോദയ മുഖ്യരക്ഷാധികാരി ഷിബു തിരുവന്തപുരം, പ്രസിഡന്റ് കിസ്മത് മമ്പാട്, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, കേന്ദ്ര ട്രഷറര്‍ സി എം അബ്ദുര്‍റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മിനി നാരായണന്‍കുട്ടിയാണ് നാരായണന്‍കുട്ടിയുടെ ഭാര്യ. മക്കള്‍ അശ്വിനി കൃഷ്ണ, അശ്വിന്‍ കൃഷ്ണ.







