Gulf

ജിദ്ദ ഇന്ത്യന്‍ സ്‌കൂളിലെ ഫീസ് 25 ശതമാനം വര്‍ധിപ്പിച്ചു

ഈ മാസം മുതല്‍തന്നെ വര്‍ധനവ് പ്രാബല്യത്തില്‍ വരും. എല്‍കെജി മുതല്‍ അഞ്ചാംക്ലാസ് വരെ 60.43 റിയാല്‍, ആറാം ക്ലാസ് മുതല്‍ എട്ടുവരെ 65.43 റിയാല്‍, ഒമ്പത് മുതല്‍ 12ാം ക്ലാസ് വരെ 70.43 റിയാല്‍ എന്ന രീതിയിലാണ് വര്‍ധനവ് നിലവില്‍ വന്നിരിക്കുന്നത്.

ജിദ്ദ ഇന്ത്യന്‍ സ്‌കൂളിലെ ഫീസ് 25 ശതമാനം വര്‍ധിപ്പിച്ചു
X

ജിദ്ദ: ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയിലെ ട്യൂഷന്‍ ഫീസ് 25 ശതമാനം വര്‍ധിപ്പിച്ചു. നിലവിലുള്ള ട്യൂഷന്‍ ഫീയുടെ 25 ശതമാനം വര്‍ധനവ് എല്‍കെജി മുതല്‍ 12ാംതരം വരെയുള്ള മഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ബാധകമാവും. ഈ മാസം മുതല്‍തന്നെ വര്‍ധനവ് പ്രാബല്യത്തില്‍ വരും. എല്‍കെജി മുതല്‍ അഞ്ചാംക്ലാസ് വരെ 60.43 റിയാല്‍, ആറാം ക്ലാസ് മുതല്‍ എട്ടുവരെ 65.43 റിയാല്‍, ഒമ്പത് മുതല്‍ 12ാം ക്ലാസ് വരെ 70.43 റിയാല്‍ എന്ന രീതിയിലാണ് വര്‍ധനവ് നിലവില്‍ വന്നിരിക്കുന്നത്.


ഫീ അടയ്ക്കുമ്പോള്‍ വര്‍ധിപ്പിച്ച തുകയുടെ അഞ്ചുശതമാനം വാറ്റ് അടക്കേണ്ടിവരും. കഴിഞ്ഞ നാലുവര്‍ഷത്തിനുശേഷമാണ് ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ ഫീ വര്‍ധനവ് പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. ഇതിനു മുമ്പ് ഫീ വര്‍ധനവിനെക്കുറിച്ച് മാനേജ്‌മെന്റ് പലതവണ ചര്‍ച്ച ചെയ്തിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. എന്നാല്‍, ഈ അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ നടപ്പാക്കേണ്ട വര്‍ധനവ് രക്ഷിതാക്കളുടെ പ്രയാസം കണക്കിലെടുത്തും കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരാതിരിക്കാനുമാണ് തീരുമാനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

ചെലവ് പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്തത് കൊണ്ടാണ് ഫീ വര്‍ധിപ്പിച്ചതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പറയുന്നു. സൗദിയിലെ മറ്റ് സ്‌കൂളുകളെ അപേക്ഷിച്ച് ഫീ കുറവാണെന്നും മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ പറയുന്നു. എന്തായാലും ഈ അവസരത്തിലുള്ള വര്‍ധനവ് താങ്ങാന്‍ കഴിയാത്തതാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. അടയ്ക്കുന്ന മുഴുവന്‍ ഫീകള്‍ക്കും വാറ്റ് അഞ്ചുശതമാനം നല്‍കേണ്ടിവരുന്നതും രക്ഷിതാക്കളുടെ താളംതെറ്റിക്കുന്നുണ്ട്. പതിനായിരത്തിലധികം കുട്ടികള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it