സൗദിയില്‍ ഇന്ത്യന്‍ ഓവര്‍സീസ് ഫോറം അഞ്ചാമത് അന്താരാഷ്ട്ര യോഗാ ദിനം 21ന്

സൗദിയിലെ മൂന്ന് പ്രവിശ്യകളിലായി 21നാണ് പരിപാടി

സൗദിയില്‍ ഇന്ത്യന്‍ ഓവര്‍സീസ് ഫോറം അഞ്ചാമത് അന്താരാഷ്ട്ര യോഗാ ദിനം 21ന്

ദമ്മാം: അഞ്ചാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദമ്മാം ഇന്ത്യന്‍ ഓവര്‍സീസ് ഫോറം ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സൗദിയിലെ മൂന്ന് പ്രവിശ്യകളിലായി 21നാണ് പരിപാടി. ദമ്മാം ജുബൈല്‍ ഹൈവേയില്‍ ഇസെഡ് 5 സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ വൈകീട്ട് 5നു നടക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും കിഴക്കന്‍ പ്രവിശ്യയിലെ സാമുഹിക-സാംസ്‌കാരിക-മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും. വൈകീട്ട് ഏഴുമുതല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആയുഷ് വിഭാഗവും യുഎന്‍ ഇന്റര്‍നാഷനല്‍ അംഗീകരിച്ച യോഗാ പ്രോട്ടോകോള്‍ പ്രകാരം യോഗ സെക്്ഷന്‍, യോഗ സെമിനാര്‍, കുട്ടികളുടെ യോഗാഭ്യാസം എന്നിവയും നടക്കുമെന്ന് ഐഒഎഫ് പ്രസിഡന്റ് പ്രസാദ് ഓച്ചിറ, ജനറല്‍ സെക്രട്ടറി പി കെ ശശിധരന്‍, മീഡിയ വിഭാഗം കണ്‍വീനര്‍ സോനു രാജന്‍ അറിയിച്ചു.RELATED STORIES

Share it
Top