Gulf

ഇന്ത്യന്‍ സോഷ്യല്‍ ഫോറം തെരുവ് ക്വിസ് സംഘടിപ്പിച്ചു

ഇന്ത്യന്‍ ചരിത്ര സംഭവങ്ങള്‍ തൊട്ടുണര്‍ത്തി കടകളിലും തെരുവിലും നടന്ന തെരുവ് ചോദ്യോത്തര പരിപാടി കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വേറിട്ട അനുഭവമായി.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം തെരുവ് ക്വിസ് സംഘടിപ്പിച്ചു
X

മനാമ: സ്വാതന്ത്ര്യ ദിനാഘോഷം നമുക്കൊരുമിച്ചു ആഘോഷിക്കാം എന്ന സന്ദേശത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആഗസ്റ്റ് 15 മുതല്‍ സെപ്റ്റംബര്‍ 16 വരെ നടത്തുന്ന കാംപയിന്റെ ഭാഗമായി നാലാം ദിവസമായ ആഗസ്ത് 19ന് മനാമ സൂക്, ഗോള്‍ഡ് സിറ്റി എന്നിവിടങ്ങളില്‍ തെരുവ് ക്വിസ് സംഘടിപ്പിച്ചു.

ഇന്ത്യന്‍ ചരിത്ര സംഭവങ്ങള്‍ തൊട്ടുണര്‍ത്തി കടകളിലും തെരുവിലും നടന്ന തെരുവ് ചോദ്യോത്തര പരിപാടി കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വേറിട്ട അനുഭവമായി. മനാമ ബ്ലോക് പ്രസിഡന്റ് സകീര്‍ ഹുസ്സൈന്റെ അധ്യക്ഷതയില്‍ ക്വിസ്സിനു ഹാഷിഫ് ഹനീഫ് നേതൃത്വം നല്‍കി. മുഹ്‌സിന്‍, റനീഷ്, റൂബിനാസ്, നിസാം ഷഫീക്, സാജിദ്, അന്‍സാരി, സലാം, ബ്ലോക് മെമ്പര്‍ ഷഫീക്, ബ്ലോക് സെക്രട്ടറി ശാക്കിര്‍ വടകര സംസാരിച്ചു.

Next Story

RELATED STORIES

Share it