ഇന്ത്യന് സോഷ്യല് ഫോറം ഇടപെടല്; മേല്മുറി സ്വദേശി മുജീബ് നാടണഞ്ഞു
BY BSR22 Nov 2020 2:33 PM GMT

X
BSR22 Nov 2020 2:33 PM GMT
അല്റസ്(സൗദി അറേബ്യ): നാലു വര്ഷത്തോളമായി ഇഖാമ പുതുക്കാന് കഴിയാത്തതിനാല് നാടണയാന് കഴിയാതിരുന്ന മലപ്പുറം മേല്മുറി സ്വദേശി മുജീബ് നാടണഞ്ഞു. ഇന്ത്യന് സോഷ്യല് ഫോറം പ്രവര്ത്തകരുടെ സഹായത്തോടെയാണ് നാട്ടിലേക്ക് യാത്രയായത്. സൗദിയിലെ അല്റാസില് ബാര്ബര് തൊഴിലാളിയായിരുന്നു മുജീബ്. കാലാവധി കഴിഞ്ഞിട്ടും സ്പോണ്സര് ഇഖാമ പുതുക്കി നല്കാത്തതിനാലും കൊവിഡ് പ്രതിസന്ധി മൂലം ജോലിയെടുക്കാനാവാതെയും മുജീബ് ദുരിതത്തിലായി. തുടര്ന്ന് അല്റസ് ഇന്ത്യന് സോഷ്യല് ഫോറം പ്രവര്ത്തകരുടെ ഇടപെടലിലൂടെയാണ് നാട്ടിലേക്ക് പോവാനുള്ള വഴി തുറന്നത്.
നിയമകുരുക്കുകളും സാമ്പത്തിക പ്രതിസന്ധിയും കാരണമാണ് കഫീലിന് ഇഖാമ പുതുക്കാന് കഴിയാതിരുന്നത്. തുടര്ച്ചയായ നാല് വര്ഷത്തോളം ഇഖാമ പുതുക്കി നല്കാതെ നീണ്ടുപോയപ്പോള് അല്റസ് സോഷ്യല് ഫോറം പ്രവര്ത്തകര് വിഷയത്തില് ഇടപെടുകയായിരുന്നു. തുടര്ന്ന് മുജീബ് ലേബര് കോടതിയില് പരാതി നല്കിയപ്പോള് ജവാസാത്തില് നിന്ന് എക്സിറ്റ് ലഭിച്ചതോടെ
നാടണയാനുള്ള വഴിതുറക്കുകയായിരുന്നു. നിയമ സഹായങ്ങള്ക്കും മറ്റുമായി ഇന്ത്യന് സോഷ്യല് ഫോറം അല്റസ് ഘടകം ഭാരവാഹികളായ ഷംനാദ് പോത്തന്കോട്, സാലിഹ് കാസര്കോട്, അയ്യൂബ് പാണായി, ഫിറോസ് മലപ്പുറം എന്നിവരാണു നേതൃത്വം നല്കിയത്.
Indian Social Forum Intervention; a native of Melmuri reached home
Next Story
RELATED STORIES
ബാലുശ്ശേരിയില് സിപിഎം അക്രമം അവസാനിപ്പിക്കണം: എസ്ഡിപിഐ
28 Jun 2022 9:20 AM GMTകോണ്ഗ്രസ് പ്രതിഷേധ മാര്ച്ച് നിഷ്ക്രിയമായി നോക്കിനിന്നു; ഏഴു...
28 Jun 2022 9:09 AM GMTനിരവധി പേർ മരിക്കാനിടയായ ജോർദാനിലെ വിഷവാതക ദുരന്തം
28 Jun 2022 9:07 AM GMTടീസ്ത സെതല്വാദിന്റെയും ആര് ബി ശ്രീകുമാറിന്റെയും അറസ്റ്റില് ശക്തമായി ...
28 Jun 2022 9:03 AM GMTസൗരവ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്
28 Jun 2022 8:59 AM GMTസംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളില് ...
28 Jun 2022 8:50 AM GMT