റമദാനിലെ ആത്മീയ ഊര്‍ജ്ജം സഹജീവികളുടെ പ്രയാസങ്ങള്‍ക്ക് അത്താണിയാകണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

റമദാനിലെ ആത്മീയ ഊര്‍ജ്ജം സഹജീവികളുടെ പ്രയാസങ്ങള്‍ക്ക്  അത്താണിയാകണം:   ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ദമ്മാം: റമദാനിലെ ആത്മീയ ഊര്‍ജ്ജം സഹജീവികളുടെ പ്രയാസങ്ങള്‍ക്ക് അത്താണിയാകാന്‍ഉപകരിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇഫ്താര്‍ സംഗമം അഭിപ്രായപ്പെട്ടു. സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കോവ് അധ്യക്ഷത വഹിച്ചു.

ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാം മേഖല സെക്രട്ടറി സിറാജുദ്ധീന്‍ ശാന്തി നഗര്‍ റമദാന്‍ സന്ദേശം നല്‍കി. റമദാന്‍ മാസം കേവല ആചാര അനുഷ്ടാനങ്ങള്‍ക്കപ്പുറം കഷ്ടപ്പാടുകളും പ്രയാസങ്ങളും അനുഭവക്കുന്നവര്‍ക്ക് കൈത്താങ്ങാകാനുള്ള ഊര്‍ജ്ജം റമദാനിലൂടെ സംഭരിക്കാന്‍ വിശാസികള്‍ക്ക് കഴിയണമെന്ന് അദ്ദേഹം സദസ്സിനെ ഓര്‍മപ്പെടുത്തി. നിരവധിപേര്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തില്‍ അന്‍ഷാദ് ആലപ്പുഴ, യൂനുസ് വട്ടക്കുളം സംസാരിച്ചു. സജീര്‍ തിരുവനന്തപുരം, ഖാലിദ് ബാഖവി, ശംസുദ്ധീന്‍ പൂക്കോട്ടുംപ്പാടം, നൂറുദ്ധീന്‍ കരുനാഗപ്പള്ളി, മുഹമ്മദ് കിഴിശ്ശേരി, ജലീല്‍ വളാഞ്ചേരി, നജീബ് കൊല്ലം, ബഷീര്‍ തിരൂര്‍, ആന്‍ഷാദ് കൊല്ലം നേതൃത്വം നല്‍കി.RELATED STORIES

Share it
Top