സൗദി ദേശീയ ദിനത്തില്‍ അബഹയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം രക്തദാന കാംപയിന്‍

അബഹ: സൗദി അറേബ്യയുടെ തൊണ്ണൂറാം ദേശീയ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അബഹ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ രക്തദാന ക്യാംപയിന്‍ സംഘടിപ്പിച്ചു. അബഹ മെറ്റേര്‍ണിറ്റി ആന്റ് ചില്‍ഡ്രണ്‍ ഹോസ്പിറ്റലുമായി സഹകരിച്ചായിരുന്നു ക്യാംപയിന്‍.
സെപ്തംമ്പര്‍ 23 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച ക്യാംപയിന്‍ സോഷ്യല്‍ ഫോറം അസീര്‍ റീജ്യനല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും ജിദ്ദ കോണ്‍സുലേറ്റിലെ സാമൂഹിക ക്ഷേമ വിഭാഗം അംഗവുമായ ഹനീഫ് മഞ്ചേശ്വരം ഉദ്ഘാടനം ചെയ്തു. കൊവിഡ് കാലത്ത് വിവേചനമില്ലാതെ ആതുര സേവനം നടത്തിയ സൗദി ഗവണ്‍മെന്റും ആരോഗ്യ പ്രവര്‍ത്തകരും പകരം വെക്കാനാവാത്ത സേവനമാണ് ചെയ്തതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അതിന് പകരമാകില്ലെങ്കിലും രക്തദാനം പോലുള്ള പ്രവര്‍ത്തനത്തിലൂടെ സോഷ്യല്‍ ഫോറം അധികാരികളുമായുള്ള സഹകരണത്തിന് മുന്നിട്ടിറങ്ങിയത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂടിചേര്‍ത്തു.
ഖമീസ് മുശൈത്ത്, അബഹ, ത്വരീബ്, വാദിയാന്‍, പ്രദേശങ്ങളിലുള്ള നിരവധി ആളുകള്‍ രക്തം നല്‍കാന്‍ തയ്യാറായി. മെറ്റേര്‍ണിറ്റി ചില്‍ഡ്രണ്‍ ആശുപത്രി രക്തബാങ്ക് മേധാവി ഡോ. ബന്തര്‍, ടെക്നീഷ്യന്‍ അഹ്മദ്, ഫ്രറ്റേര്‍ണിറ്റി ഫോറം അബഹ ഏരിയ പ്രസിഡന്റെ് യൂനുസ് കുറുവമ്പലം, സെക്രട്ടറി അന്‍വര്‍ താനൂര്‍ എന്നിവര്‍ ക്യാംപ് നിയന്ത്രിച്ചു. സോഷ്യല്‍ ഫോറം അബഹ ബ്ലോക്ക് ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സഅദി, സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് കോയ ചേലേമ്പ്ര എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMTഉദയ്പൂര്‍ കൊലപാതകം: ആള്‍ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര്‍ പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്‍ഹി വിമാനത്താളത്തില്‍ ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില്‍ അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT