Gulf

ഇന്ത്യ- ദുബയ് സര്‍വീസ്; സ്‌പൈസ് ജെറ്റ് അടുത്ത മാസത്തെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ഇന്ത്യ- ദുബയ് സര്‍വീസ്; സ്‌പൈസ് ജെറ്റ് അടുത്ത മാസത്തെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
X

ദുബയ്: ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനികളിലൊന്നായ സ്‌പൈസ് ജെറ്റ് ഇന്ത്യ- യുഎഇ സര്‍വീസിനായി അടുത്ത മാസത്തെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. കോഴിക്കോട്, കൊച്ചി, മംഗളൂരു, മധുര, മുംബൈ, അഹമ്മദാബാദ്, അമൃതസര്‍, ഡല്‍ഹി, ജയ്പൂര്‍ എന്നീ നഗരങ്ങളില്‍നിന്നും തിരിച്ചുമുള്ള സ്‌പൈസ് ജെറ്റ് സര്‍വീസിന്റെ സമയക്രമമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.


കോഴിക്കോടുനിന്നും ദുബയിലേക്ക് വ്യാഴം, ശനി ഒഴികെയുള്ള എല്ലാ ദിവസവും കൊച്ചിയില്‍നിന്ന് ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമായിരിക്കും സര്‍വീസ് നടത്തുക. കൊാവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ 24 മുതലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാന സര്‍വീസ് റദ്ദാക്കിയിരുന്നത്.

Next Story

RELATED STORIES

Share it