Gulf

ഇമാം ബുഖാരി ഇന്‍സ്റ്റിറ്റിയൂട്ട് സ്‌പോര്‍ട്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു

ഹയ്യ് സാമിര്‍ ദല്ല കോമ്പൗണ്ടില്‍ ഒരുക്കിയ ഫെസ്റ്റ് ജെഎന്‍എച്ച് ചെയര്‍മാന്‍ വി പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. റെഡ്, യല്ലോ, ഗ്രീന്‍, ബ്ലൂ എന്നീ നാല് ഹൗസുകളായി തിരിച്ച് ഹെഡ് ബോയ് യാസീന്‍, ഹെഡ് ഗേള്‍ ലയ്ക സലിം എന്നിവരുടെ നേതൃത്തില്‍ വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളുടെ വര്‍ണാഭമായ മാര്‍ച്ച് പാസ്‌റ്റോടെയാണ് കായികമേള ആരംഭിച്ചത്.

ഇമാം ബുഖാരി ഇന്‍സ്റ്റിറ്റിയൂട്ട് സ്‌പോര്‍ട്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു
X

ജിദ്ദ: ശറഫിയ ഇമാം ബുഖാരി ഇന്‍സ്റ്റിറ്റിയൂട്ട് സ്‌പോര്‍ട്‌സ് ഫെസ്റ്റ് 2019 വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഹയ്യ് സാമിര്‍ ദല്ല കോമ്പൗണ്ടില്‍ ഒരുക്കിയ ഫെസ്റ്റ് ജെഎന്‍എച്ച് ചെയര്‍മാന്‍ വി പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. റെഡ്, യല്ലോ, ഗ്രീന്‍, ബ്ലൂ എന്നീ നാല് ഹൗസുകളായി തിരിച്ച് ഹെഡ് ബോയ് യാസീന്‍, ഹെഡ് ഗേള്‍ ലയ്ക സലിം എന്നിവരുടെ നേതൃത്തില്‍ വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളുടെ വര്‍ണാഭമായ മാര്‍ച്ച് പാസ്‌റ്റോടെയാണ് കായികമേള ആരംഭിച്ചത്. വി പി മുഹമ്മദലി സല്യൂട്ട് സ്വീകരിച്ചു. ഫുട്‌ബോള്‍, ഓട്ടം, ഷോര്‍ട്ട്പുട്ട്, വടംവലി മല്‍സരങ്ങള്‍ക്ക് പുറമെ ക്രേസി കോണ്‍, ഹാപ്പി ഫിയോപില എന്ന രസകരമായ ഗെയിമുകളും അരങ്ങേറി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയായിരുന്നു മല്‍സരങ്ങള്‍. വീറും വാശിയുമേറിയ ആവേശകരമായ മല്‍സരങ്ങളില്‍ 121 പോയിന്റുകള്‍ നേടി ഗ്രീന്‍ ഹൗസ് ഓവറോള്‍ ചാംപ്യന്‍മാരായി.

ബ്ലൂ ഹൗസ് റണ്ണര്‍ അപ്പുമായി. മുഹമ്മദ് ശിഫാന്‍ (കിഡ്‌സ് ബോയ്‌സ്), ദുഅ ഇസ്മാഈല്‍ (കിസ് ഗേള്‍സ്), ഹാഫിസ് (ജൂനിയര്‍ ബോയ്‌സ്), ഇസ്സ (ജൂനിയര്‍ ഗേള്‍സ്), മുനവ്വര്‍ നൗഷാദ് (സീനിയര്‍ ബോയ്‌സ്), നൗഫിഷാന്‍ (സീനിയര്‍ ഗേള്‍സ്) എന്നിവര്‍ വ്യക്തിഗത ചാംപ്യന്‍മാരായി. രക്ഷിതാക്കള്‍ക്കായി പ്രത്യേക മല്‍സരങ്ങളും നടന്നു. ഇമാം ബുഖാരി ഇന്‍സ്റ്റിറ്റിയൂട്ട് രക്ഷാധികാരി എ നജ്മുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ചാംപ്യന്‍മാര്‍ക്ക് പിടിഎ പ്രസിഡന്റ് വി പി ഷിയാസ് ട്രോഫി സമ്മാനിച്ചു. മറ്റ് വിജയികള്‍ക്ക് മുസ്തഫ മീരാന്‍ (ഫാല്‍കണ്‍ കാര്‍ഗോ), എന്‍ കെ അബ്ദുറഹിം, സി കെ മുഹമ്മദ് നജീബ്, സഫറുല്ല മുല്ലോളി, ശിഹാബുദ്ദീന്‍ കരുവാരക്കുണ്ട്, സി എച്ച് റഷീദ് തുടങ്ങിയവര്‍ മെഡലുകള്‍ നല്‍കി. മല്‍സരങ്ങള്‍ നയിച്ച മുന്‍കേരള ജൂനിയര്‍ ഫുട്ബാള്‍ ടീം അംഗം അബ്ദുറഹീമിന് പി അബ്ദുസലിം പ്രത്യേക ഉപഹാരം നല്‍കി. അക്കാദമിക് ചെയര്‍മാന്‍ സി കെ മുഹമ്മദ് നജീബ്, പ്രിന്‍സിപ്പല്‍ അബ്ദുസലിം, അബ്ദുറസ്സാഖ് മാസ്റ്റര്‍, മദ്‌റസാ സ്റ്റാഫ്, തനിമ സൗത്ത് പുരുഷ, വനിത വിഭാഗം, യൂത്ത് ഇന്ത്യ പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it