അസീര്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റ് സമാപിച്ചു
ഖമീസ് മുശൈത്ത് നജ്മ സ്‌റ്റേഡിയത്തില്‍ സൗദി ടെലികോം കമ്പനി ഒപ്ടിമൈസേഷന്‍ അസീര്‍ മേധാവി എന്‍ജിനീയര്‍ അബ്ദുല്ല ബാരിക്കി ഉദ്ഘാടനം ചെയ്തു

അബഹ: സൗഹൃദം ആഘോഷിക്കുക എന്ന സന്ദേശം ഉയര്‍ത്തി അസീര്‍ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് ഫെസ്റ്റിന് ഉജ്വല സമാപനം. ഖമീസ് മുശൈത്ത് നജ്മ സ്‌റ്റേഡിയത്തില്‍ സൗദി ടെലികോം കമ്പനി ഒപ്ടിമൈസേഷന്‍ അസീര്‍ മേധാവി എന്‍ജിനീയര്‍ അബ്ദുല്ല ബാരിക്കി ഉദ്ഘാടനം ചെയ്തു. വടംവലി, ഷൂട്ടൗട്ട്, പഞ്ചഗുസ്തി, പുഷ് അപ്പ് മല്‍സരങ്ങളിലാണ് സൗത്ത് റീജ്യനിലെ പ്രധാന ക്ലബ്ബുകളും മല്ലന്മാരും മാറ്റുരച്ചത്. പിന്നീട് നടന്ന ആവേശകരമായ സൗഹൃദ ഫുട്‌ബോള്‍ മല്‍സരത്തില്‍ ഫന്റാസ്റ്റിക് അബഹയെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി അബഹ സനയ്യ കിരീടം നേടി. വടംവലിയില്‍ ഫൈനലില്‍ ഫ്രണ്ട്‌സ് റോണയെ തോല്‍പിച്ച അബഹ ക്ലബ്ബ് ഒന്നാം സമ്മാനമായ മുട്ടനാടും കാഷ് പ്രൈസും നേടി. ഫ്രണ്ട്‌സ് റോണക്ക് പൂവന്‍കോഴിയും കാഷ് പ്രൈസും ലഭിച്ചു. ഷൂട്ടൗട്ടില്‍ ഖമീസ് കാസ്‌കിനെ തളച്ച് എഎഫ്എച്എസ്ആര്‍ ഖമീസ് രണ്ടാമത്തെ മുട്ടനാടും കാഷ് പ്രൈസും സ്വന്തമാക്കി. പഞ്ചഗുസ്തിയുടെയും പുഷ് അപ്പിന്റെയും ഫൈനല്‍ മാര്‍ച്ച് 29നു അബഹ ഖമീസ് റോഡിലെ തഷ്‌രീഫാത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഫ്രറ്റേണിറ്റി കള്‍ച്ചറല്‍ ഫെസ്റ്റില്‍ നടത്തപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു. വടംവലി മത്സരം റഷീദ് പൂക്കോട്ടൂരും ഷൂട്ട് ഔട്ട് ഡോക്ടര്‍ മെഹ്ബൂബ് മണ്ണാര്‍ക്കാടും പഞ്ച ഗുസ്തി ഹനീഫ ചാലിപ്പുറവും പുഷ് അപ്പ് ഗഫൂര്‍ മങ്കടയും നിയന്ത്രിച്ചു. ഉദ്ഘാടന പരിപാടിയില്‍ അനസ് ഒഴൂര്‍, സാബിറലി മണ്ണാര്‍ക്കാട്, മുഹമ്മദ് കോയ ചേലേമ്പ്ര സംസാരിച്ചു. ഫുട്‌ബോള്‍ ടീം അംഗങ്ങളെ യൂസുഫ് ചേലേമ്പ്ര, ഷറഫുദ്ദീന്‍ പഴേരി പരിചയപ്പെട്ടു. അഷ്‌കര്‍ വടകര, ഇബ്രാഹീം മേലാറ്റൂര്‍, അന്‍വര്‍ താനൂര്‍, അഷ്‌റഫ് പയ്യാനക്കല്‍, എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. അസീര്‍ ഫ്രറ്റേണിറ്റി ഫോറം സ്‌പോര്‍ട്‌സ് ഫെസ്റ്റ് എസ്റ്റിസി മേധാവി എന്‍ജിനീയര്‍ അബ്ദുല്ല ബാരിക്കി ഉദ്ഘാടനം ചെയ്യുന്നു
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT