Gulf

ഷഹീന്‍ ചുഴലിക്കാറ്റ്: റുസൈലില്‍ കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; രണ്ട് തൊഴിലാളികള്‍ മരിച്ചു

ഷഹീന്‍ ചുഴലിക്കാറ്റ്: റുസൈലില്‍ കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു; രണ്ട് തൊഴിലാളികള്‍ മരിച്ചു
X

മസ്‌കത്ത്: ഷഹീന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് മസ്‌കത്തില്‍ പല മേഖലകളിലുമുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും നാശനഷ്ടം. മസ്‌കത്ത് ഗവര്‍ണറേറ്റിലെ റുസൈല്‍ വ്യവസായ മേഖലയില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു.

തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിന് മുകളില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ കുടുങ്ങിയിരുന്നുവെന്നായിരുന്നു പ്രാഥമിക റിപോര്‍ട്ടുകള്‍. തുടര്‍ന്നുള്ള അന്വേഷണത്തില്‍ രണ്ട് ഏഷ്യന്‍ തൊഴിലാളികളുടെ ശരീരം പുറത്തെടുത്തതായി ഒമാന്‍ ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഷെഹീന്‍ ചുഴലിക്കാറ്റ് കരയോട് അടുക്കാനിരിക്കെ ഒമാനില്‍ പലയിടത്തും പരക്കെ മഴയാണുണ്ടാവുന്നത്. മസ്‌കത്തില്‍ പല ഭാഗങ്ങളിലും റോഡില്‍ വെള്ളം കയറി. ഷഹീന്‍ ചുഴലിക്കാറ്റ് കാരണം ബാതിന മേഖലയില്‍ ഗതാഗതം നിര്‍ത്തി.

Next Story

RELATED STORIES

Share it