Gulf

ഹിജാബ് നിരോധനം ഹൈക്കോടതി വിധി ഭരണഘടനാ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റം: ഇന്ത്യ ഫ്രെറ്റേണിറ്റി ഫോറം

വിശ്വാസങ്ങളും ആചാര അനുഷ്ഠാനങ്ങളുമൊക്കെ എങ്ങിനെയാകണം എന്ന് മതവിശ്വാസികള്‍ അവരുടെ അടിസ്ഥാന പ്രമാണങ്ങളുടെ പിന്‍ബലത്തിലാണ് തീരുമാനം എടുക്കുന്നത്. അല്ലാതെ കോടതിയുടെ വിധി പ്രസ്താവനയിലൂടെയല്ലെന്നും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഷറഫുദ്ദീന്‍ എടപ്പാള്‍ അഭിപ്രായപ്പെട്ടു.

ഹിജാബ് നിരോധനം ഹൈക്കോടതി വിധി ഭരണഘടനാ അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റം: ഇന്ത്യ ഫ്രെറ്റേണിറ്റി ഫോറം
X

ജുബൈല്‍: ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കപെട്ടിട്ടുള്ള അവകാശങ്ങളെ ചോദ്യം ചെയ്തു കൊണ്ടുള്ള വിധിയാണ് ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. സംഘപരിവാര്‍ ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പാക്കാനുള്ള വേദിയായി നീതിപീഠം മാറുന്നു എന്നത് രാജ്യത്തെ അപകടകരമായ സാഹജര്യത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത്.

മതസ്വാതന്ത്ര്യവും, വിശ്വാസ സ്വാതന്ത്ര്യവും ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്നതാണ്. വിശ്വാസത്തിനു മേലുള്ള കടന്നുകയറ്റം രാജ്യത്തിന്റെ പൗരസ്വാതന്ത്ര്യത്തിനും സമാധാന ജീവിതത്തിനും തുരങ്കം വെക്കലും ആര്‍എസ്എസ് താല്‍പര്യങ്ങള്‍ വകവച്ച് നല്‍കലുമാണ്.വിശ്വാസങ്ങളും ആചാര അനുഷ്ഠാനങ്ങളുമൊക്കെ എങ്ങിനെയാകണം എന്ന് മതവിശ്വാസികള്‍ അവരുടെ അടിസ്ഥാന പ്രമാണങ്ങളുടെ പിന്‍ബലത്തിലാണ് തീരുമാനം എടുക്കുന്നത്. അല്ലാതെ കോടതിയുടെ വിധി പ്രസ്താവനയിലൂടെയല്ലെന്നും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഷറഫുദ്ദീന്‍ എടപ്പാള്‍ അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it