യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്; വ്യാമഗതാഗതം താളംതെറ്റി

ജയ്പൂരില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 195 വിമാനം മസ്‌കത്തിലേക്ക് തിരിച്ചുവിട്ടു

യുഎഇയില്‍ കനത്ത മൂടല്‍ മഞ്ഞ്; വ്യാമഗതാഗതം താളംതെറ്റി

ദുബയ്: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വ്യാമഗതാഗതം താളംതെറ്റി. യുഎഇയിലെ വിവിധ വിമാനത്താവളങ്ങളില്‍ ഇറങ്ങേണ്ടിയിരുന്ന പല സര്‍വീസുകളും ഒമാനിലെ മസ്‌കത്ത് അടക്കമുള്ള വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിട്ടിരിക്കുകയാണ്. ദൂരക്കാഴ്ച 500 മീറ്ററിലും താഴെയാണ് കാലാവസ്ഥാ കേന്ദ്രം രേഖപ്പെടുത്തിയിരിക്കുന്നത്. ജയ്പൂരില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 195 വിമാനം മസ്‌കത്തിലേക്ക് തിരിച്ചുവിട്ടു. ഫ്്‌ളൈ ദുബയുടെ അഹമ്മദാബാദ് വിമാനവും മുംബൈ വിമാനവും മറ്റു വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ച് വിട്ടിരിക്കുകയാണ്. കൂടാതെ എമിറേറ്റ്‌സ് അടക്കമുള്ള നിരവധി വിമാനങ്ങളും അയല്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലാണ് ഇറങ്ങിയിരിക്കുന്നത്. യാത്രക്കാര്‍ തങ്ങള്‍ യാത്ര ചെയ്യുന്ന വിമാനങ്ങളുടെ വിവരങ്ങള്‍ അറിയാന്‍ വെബ്്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.BSR

BSR

Our Contributor help bring you the latest article around you


RELATED STORIES

Share it
Top