ഹൃദയാഘാതം: പ്രവാസി മലയാളി യുവാവ് സൗദിയില്‍ മരിച്ചു
കാസര്‍കോട് പാലക്കുന്ന് കുറുക്കന്‍കുന്ന് ബദര്‍ മസ്ജിദിന് സമീപം അബ്ബാസ് -സൈനബി ദമ്പതികളുടെ മകന്‍ സിദ്ദീഖ് (40) ആണ് മരിച്ചത്.

റിയാദ്: മലയാളി യുവാവ് സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാസര്‍കോട് പാലക്കുന്ന് കുറുക്കന്‍കുന്ന് ബദര്‍ മസ്ജിദിന് സമീപം അബ്ബാസ് -സൈനബി ദമ്പതികളുടെ മകന്‍ സിദ്ദീഖ് (40) ആണ് മരിച്ചത്. സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ ഉറങ്ങാന്‍ കിടന്ന അദ്ദേഹത്തെ വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് പള്ളിയില്‍ കാണാതെ വന്നപ്പോഴാണ് തൊട്ടടുത്ത് താമസിക്കുന്നവര്‍ അന്വേഷിച്ചത്. പോലിസിന്റെ സഹായത്തോടെ മുറി തുറന്നപ്പോള്‍ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു. ജിദ്ദ കെഎംസിസി പ്രവര്‍ത്തകര്‍ മരണാനന്തര നടപടികള്‍ക്ക് നേതൃത്വം നല്‍കി.
നാല് മാസം മുമ്പ് നാട്ടില്‍ നിന്ന് സൗദി അറേബ്യയിലെത്തിയ അദ്ദേഹം ജിദ്ദ കെഎംസിസി ഉദുമ മണ്ഡലം സെക്രട്ടറിയായിരുന്നു. സൗദി അറേബ്യയില്‍ തന്നെ ഖബറടക്കുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഭാര്യ: സമീറ. മക്കള്‍: റിസ്വാന്‍, റഫാന്‍, റൈഹാന്‍. സഹോദരങ്ങള്‍: ഹാജറ, ഹനീഫ, മൈമൂന.
RELATED STORIES
എന്താണ് ബഫര്‍ സോണ്‍ പ്രശ്നം?; എസ്എഫ്ഐക്ക് ഒരു പഠനക്കുറിപ്പ്
25 Jun 2022 5:34 AM GMTകുരുമുളകോ,തെങ്ങോ നടണോ ; കൃഷിവകുപ്പിന്റെ നേര്യമംഗലം കൃഷിത്തോട്ടത്തില്‍...
23 Jun 2022 4:39 AM GMTജല പരിസ്ഥിതി പരിപാലനം: അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം
22 Jun 2022 12:12 PM GMTചീപ്പുഞ്ചിറ ടൂറിസം വികസനം യാഥാര്‍ഥ്യമാവുന്നു
18 Jun 2022 2:35 PM GMTകാലവര്‍ഷം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുന്നു; സംസ്ഥാനത്തെ മഴയില്‍ 57...
14 Jun 2022 7:32 AM GMTനെല്ലിന്റെ താങ്ങുവില കേന്ദ്ര സര്‍ക്കാര്‍ കൂട്ടി; ക്വിന്റലിന് 100...
8 Jun 2022 1:26 PM GMT