ചുരുങ്ങിയ ചെലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ്; കെഎംസിസിയുടെ മൈ ഹെല്‍ത്ത് ഏഴാം വര്‍ഷത്തിലേക്ക്
മൈ ഹെല്‍ത്ത് പദ്ധതി ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് ദുബായില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ധിച്ചുവരുന്ന ചികില്‍സാ ചെലവുകള്‍ സാധാരണ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മൈ ഹെല്‍ത്ത് എന്ന ആശയം വരുന്നത്.

ദുബായ്: ചുരുങ്ങിയ ചെലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എല്ലാവരിലേക്കുമെത്തിക്കുകയെന്നതാണ് മൈ ഹെല്‍ത്ത് ലക്ഷ്യമിടുന്നതെന്ന് ദുബായ് കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍. മൈ ഹെല്‍ത്ത് പദ്ധതി ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് ദുബായില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ധിച്ചുവരുന്ന ചികില്‍സാ ചെലവുകള്‍ സാധാരണ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മൈ ഹെല്‍ത്ത് എന്ന ആശയം വരുന്നത്.
തുടക്കത്തില്‍ 1,000 പേര്‍ക്കും തുടര്‍ന്നുളള വര്‍ഷങ്ങളില്‍ 4,000 പേര്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം നല്‍കി. ഇത്തവണ 5,000 പേരോളം പദ്ധതിയില്‍ പങ്കാളികളാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇബ്രാഹിം എളേറ്റില്‍ പറഞ്ഞു. 740 ദിര്‍ഹം പ്രീമിയത്തില്‍ രണ്ടരലക്ഷം ദിര്‍ഹമിന്റെ വാര്‍ഷിക പരിധിയില്‍ യുഎഇയിലും നാട്ടിലും ഇന്‍ഷുറന്‍സ് ചികില്‍സ ലഭ്യമാവും. ലബോറട്ടറി, എക്‌സ്‌റേ, സ്‌കാനിങ് പരിശോധനകള്‍, അഡ്മിറ്റ് ഓപറേഷന്‍ തുടങ്ങിയവ ലഭിക്കും. യുഎഇ അബുദബി എമിറേറ്റ് ഒഴികെയുളളിടത്ത്, നൂറുശതമാനം ചികില്‍സാ ചെലവും ലഭിക്കും. നാട്ടിലും മുന്‍കൂട്ടി അറിയിച്ച് ചികില്‍സ തേടിയാല്‍, 80 ശതമാനത്തോളം ചികില്‍സാ ചെലവ് തിരികെ ലഭിക്കും.
65 വയസിനുതാഴെ പ്രായമുളളവരും അബുദബി വിസയില്ലാത്തവരുമായവര്‍ക്ക് വിസ പേജ് ഉള്‍പ്പടെയുളള പാസ്‌പോര്‍ട്ട് പകര്‍പ്പ്, എമിറേറ്റ്‌സ് ഐഡി പകര്‍പ്പ്, മുന്‍വര്‍ഷത്തില്‍ ഇന്‍ഷുറന്‍സ് എടുത്തവരാണെങ്കില്‍ അതിനുളള രേഖയും പ്രീമിയം തുകയുമായി ദുബൈ കെഎംസിസി ഓഫിസിലെത്തി അംഗത്വമെടുക്കാമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി മുസ്തഫ വേങ്ങര, ട്രഷറര്‍ പി കെ ഇസ്മയില്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളത്തില്‍ സംബന്ധിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0097142727773 എന്ന നമ്പറില്‍ ലഭ്യമാണ്.
RELATED STORIES
ഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTപ്രീമിയര്‍ ലീഗ്; സിറ്റിക്കും യുനൈറ്റഡിനും തോല്‍വി; ലീഗ് വണ്ണില്‍...
1 Oct 2023 3:43 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTപക അത് വീട്ടി; ഐഎസ്എല്ലില്‍ ബെംഗളൂരുവിനെ തകര്‍ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTചാംപ്യന്‍സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില്‍ ആറ് മലയാളികള്‍
20 Sep 2023 5:12 PM GMT