Gulf

ഹൈതം ബിന്‍ ത്വാരിഖ് അല്‍ സഈദ് പുതിയ ഒമാന്‍ സുല്‍ത്താന്‍

സാംസ്‌കാരിക, പൈതൃകമന്ത്രിയായി സേവനം ചെയ്തുവരികയായിരുന്ന ഹൈതം ബിന്‍ ത്വാരിഖ് അല്‍ സഈദ് മന്ത്രിസഭയിലെ തന്നെ പ്രമുഖനായിരുന്നു.

ഹൈതം ബിന്‍ ത്വാരിഖ് അല്‍ സഈദ് പുതിയ ഒമാന്‍ സുല്‍ത്താന്‍
X

മസ്‌ക്കത്ത്: സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍സെയ്ദ് അന്തരിച്ച സാഹചര്യത്തില്‍ ഹൈതം ബിന്‍ ത്വാരിഖ് അല്‍ സഈദ് സുല്‍ത്താന്‍ പുതിയ ഒമാന്‍ ഭരണാധികാരിയായി ചുമതലയേറ്റു. മുന്‍ ഭരണാധികാരിയുടെ ദീര്‍ഘവീക്ഷണങ്ങളോടും വികസന കാഴ്ചപ്പാടുകളോടും ചേര്‍ന്നുനില്‍ക്കുന്നയാളാണ് 65 കാരനായ ഹൈതം ബിന്‍ ത്വാരിഖ് സുല്‍ത്താന്‍. രാജ്യം പുതിയ സുല്‍ത്താന് ആശംസകള്‍ നേര്‍ന്നു. സാംസ്‌കാരിക, പൈതൃകമന്ത്രിയായി സേവനം ചെയ്തുവരികയായിരുന്ന ഹൈതം ബിന്‍ ത്വാരിഖ് അല്‍ സഈദ് മന്ത്രിസഭയിലെ തന്നെ പ്രമുഖനായിരുന്നു. മുന്‍ ഭരണാധികാരിയുടെ കുടുംബത്തില്‍നിന്നുള്ള പുതിയ സുല്‍ത്താന്‍ ശനിയാഴ്ച രാവിലെയാണ് ചുമതലയേറ്റത്.


1954ല്‍ ജനിച്ച അദ്ദേഹം ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍നിന്നും ഫോറിന്‍ സര്‍വീസ് പ്രോഗ്രാമില്‍ ബിരുദം നേടി. പീംബോര്‍ക്ക് യൂനിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നതപഠനവും പൂര്‍ത്തിയാക്കി. നേരത്തെ വിദേശകാര്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായും സെക്രട്ടറി ജനറലായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ഖാബൂസിന്റെ ബന്ധുകൂടിയായാണ് സുല്‍ത്താന്‍ ഹൈതം. അന്തരിച്ച ഖാബൂസ് ബിന്‍ സെയ്ദ് അല്‍സെയ്ദ് സുല്‍ത്താന് മക്കളില്ലായിരുന്നു. അതുകൊണ്ട് ഒമാന് പ്രഖ്യാപിത കിരീടാവകാശിയുമുണ്ടായില്ല.

Next Story

RELATED STORIES

Share it