യുഎഫ്‌സി സെവന്‍സ് ഫുട്‌ബോള്‍ മേള വെള്ളിയാഴ്ച്ച ആരംഭിക്കും
സൈഹാത്ത് ഇസെഡ് ഫൈവ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന മേളയില്‍ 21 ടീമുകള്‍ മാറ്റുരക്കും. ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ട്രോഫിയും െ്രെപസ് മണിയും സമ്മാനിക്കും. ഏപ്രില്‍ 5 വെള്ളിയാഴ്ച്ച ക്വാളിഫൈ മല്‍സരങ്ങള്‍ വൈകിട്ട് നാല് മണി മുതല്‍ നടക്കും.

ദമ്മാം: അല്‍ കോബാര്‍ യുനൈറ്റഡ് എഫ്‌സിയുടെ സെവന്‍സ് ഫുട്‌ബോള്‍ മേളക്ക് വെള്ളിയാഴ്ച്ച തുടക്കം കുറിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷം നീണ്ടു നിന്ന ക്ലബിന്റെ പത്താം വാര്‍ഷിക പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായാണ് ഫുട്‌ബോള്‍ മേള സംഘടിപ്പിക്കുന്നത്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ്‌കോ കമ്പനിയാണ് മേളയുടെ മുഖ്യപ്രായോജകര്‍. ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ സൈഹാത്ത് ഇസെഡ് ഫൈവ് സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന മേളയില്‍ 21 ടീമുകള്‍ മാറ്റുരക്കും. ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് ട്രോഫിയും െ്രെപസ് മണിയും സമ്മാനിക്കും. ഏപ്രില്‍ 5 വെള്ളിയാഴ്ച്ച ക്വാളിഫൈ മല്‍സരങ്ങള്‍ വൈകിട്ട് നാല് മണി മുതല്‍ നടക്കും. ഉല്‍ഘാടന പരിപാടിയില്‍ ദമ്മാമിലെ സാമൂഹിക സംസ്‌കാരിക കായിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. യംഗ്സ്റ്റാര്‍ ടൊയോട്ടയും മലബാര്‍ എഫ് സി ജുബൈലും തമ്മില്‍ ആദ്യ മല്‍സരത്തില്‍ മാറ്റുരക്കും.
ഏപ്രില്‍ 26നാണ് നടക്കുന്ന കലാശപ്പോരാട്ടത്തോടനുബന്ദിച്ച് പ്രവാസ ലോകത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ യുനൈറ്റഡ് എഫ് സി മാനേജിംഗ് കമ്മറ്റി അംഗങ്ങളെയും, സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഷാജി വയനാടിനേയും ആദരിക്കും. ക്ലബ് മാനേജിംഗ് കമ്മറ്റി അംഗം ഷൈജല്‍ വാണിയമ്പത്തിന്റെ മകനും കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരണപ്പെട്ട മുഹമ്മദ് അമന്‍ സ്മാരക ട്രോഫി ഫെയര്‍ പ്ലേ ടീമിന് സമ്മാനിക്കും. കഴിഞ്ഞ പത്ത് വര്‍ഷമായി സൗദി കിഴക്കന്‍ പ്രവിശ്യയുടെ കായിക മേഖലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കാന്‍ ക്ലബിന് സാധിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ: അബ്ദുല്‍സലാം കണ്ണിയന്‍, ഗള്‍ഫ്‌കോ ഡയറക്ടര്‍മാരായ സജീര്‍ പട്ടാമ്പി, ഷംസീര്‍ കണ്ണൂര്‍, ടൂര്‍ണമെന്റ് കമ്മറ്റി ഭാരവാഹികളായ ആശി നെല്ലിക്കുന്ന്, മുജീബ് കളത്തില്‍, ഷബീര്‍ ആക്കോട് സംബന്ധിച്ചു.
RELATED STORIES
നാട്ടിലേക്ക് വരേണ്ട ദിവസം മലയാളി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
25 Jun 2022 4:23 PM GMTകഞ്ചാവ് കടത്തും വില്‍പ്പനയും; രണ്ടുപേര്‍ അറസ്റ്റില്‍
25 Jun 2022 4:16 PM GMTഇവര്‍ പുണ്യ ഭൂമിയിലെ മാലാഖമാര്‍
25 Jun 2022 4:12 PM GMTമഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം; ദേവേന്ദ്ര ഫഡ്നാവിസുമായി...
25 Jun 2022 4:09 PM GMTരാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് തല്ലിത്തകര്‍ത്ത സംഭവം: മാളയില്‍...
25 Jun 2022 3:07 PM GMTനാട്ടിലേക്ക് മടങ്ങാനിരിക്കെ മരണമടഞ്ഞ മലപ്പുറം മോങ്ങം സ്വദേശിയുടെ...
25 Jun 2022 3:02 PM GMT