Gulf

ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് അനുമതി

വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഒസിഐ കാര്‍ഡ് ഉടമകളെ തിരിച്ചുകൊണ്ടുവരാന്‍ വിന്യസിച്ചിരിക്കുന്ന ഏതെങ്കിലും വിമാനം, കപ്പല്‍, ട്രെയിന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും വാഹനങ്ങള്‍ക്ക് നേരത്തെ ഉത്തരവ് വഴി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നും മന്ത്രാലയം അറിയിച്ചു.

ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് അനുമതി
X

ന്യൂഡല്‍ഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ(ഒസിഐ) കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് അനുമതി നല്‍കിയതായി ആഭ്യന്തര മന്ത്രാലയം. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഒസിഐ കാര്‍ഡ് ഉടമകളെ തിരിച്ചുകൊണ്ടുവരാന്‍ വിന്യസിച്ചിരിക്കുന്ന ഏതെങ്കിലും വിമാനം, കപ്പല്‍, ട്രെയിന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും വാഹനങ്ങള്‍ക്ക് നേരത്തെ ഉത്തരവ് വഴി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നും മന്ത്രാലയം അറിയിച്ചു.

വിദേശത്ത് ജനിച്ച ഇന്ത്യന്‍ പൗരന്മാര്‍ക്ക്, ഒസിഐ കാര്‍ഡുകള്‍ കൈവശമുള്ളതുമായ ചെറിയ കുട്ടികള്‍, കുടുംബത്തിലെ മരണാന്തര ചടങ്ങുകള്‍ പോലുള്ള അടിയന്തര ആവശ്യങ്ങളുണ്ടെങ്കിലും ഒസിഐ കാര്‍ഡുള്ളവരെ തിരികെ വരാന്‍ അനുവദിക്കും. ദമ്പതികളില്‍ ഒരാള്‍ക്ക് ഒസിഐ കാര്‍ഡും മറ്റൊരാള്‍ക്ക് ഇന്ത്യന്‍ പൗരത്വവും രാജ്യത്ത് വീടും ഉണ്ടെങ്കില്‍ തിരികെ വരാം. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാരാണെങ്കില്‍ അവര്‍ക്കും രാജ്യത്തേക്ക് മടങ്ങിവരാമെന്നും കേന്ദ്രവിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വന്ദേഭാരത് ദൗത്യത്തിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുമ്പോഴാണ് ഈ പ്രഖ്യാപനം വരുന്നത്. ജൂണ്‍ 13 വരെ 47 രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെയാണ് കൊണ്ടുവരിക. ഇസ്താംബൂള്‍, ഹോച്ചിമിന്‍ സിറ്റി, ലാഗോസ് തുടങ്ങിയ സ്ഥലങ്ങളെയും ഉള്‍പ്പെടുത്തുമെന്നും നേരത്തെ വിദേശകാര്യ വക്താവ് അരുരാഗ് ശ്രിവാസ്തവ അറിയിച്ചിരുന്നു. 98 രാജ്യങ്ങളില്‍ കഴിയുന്ന 2,59,001 ഇന്ത്യക്കാരാണ് നാട്ടിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നത


Next Story

RELATED STORIES

Share it