Gulf

പ്രവാസികളുടെ തിരിച്ചുവരവ് ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

പ്രവാസികളുടെ തിരിച്ചുവരവ് ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
X

കുവൈത്ത്: തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് മടങ്ങിവരാന്‍ കര്‍ശന ഉപാധികള്‍ വച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രവാസികളോടുള്ള തികഞ്ഞ അവജ്ഞാമനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് കുവൈത്ത് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു. വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കാനെന്ന പേരില്‍ നടത്തിയ രജിസ്‌ട്രേഷന്‍ പ്രഹസനങ്ങളുടെ തുടര്‍ച്ചയാണ് ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെന്നാണ് മനസ്സിലാകുന്നത്. വളരെ കുറച്ചുപേരെ മാത്രം അതും അവരവരുടെ ചെലവില്‍ എത്തിക്കാമെന്ന നിര്‍ദേശം പ്രവാസികളോടുള്ള കടുത്ത വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ.

ക്വറന്റൈന്‍ പോലും സ്വന്തം ചെലവില്‍ വേണമെന്ന് പറയുന്ന സര്‍ക്കാര്‍ പ്രവാസലോകത്ത് ജോലി നഷ്ടപ്പെട്ടും രോഗ ഭീതിയിലും കഴിയുന്ന പ്രവാസികളോടുള്ള ഈ അവഗണനാ മനോഭാവം കേന്ദ്ര സര്‍ക്കാര്‍ തിരുത്തി യാത്രാ ചെലവ് സൗജന്യമാക്കുകയും ക്വാറന്റൈന്‍ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുകയും വേണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ഫോറം ആവശ്യപ്പെട്ടു. ജനപ്രതിനിധികള്‍ വിഷയം ഏറ്റെടുക്കുകയും കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി തീരുമാനം മാറ്റി എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രവാസികളെയും സര്‍ക്കാര്‍ ചെലവിലോ കുറഞ്ഞ നിരക്കിലോ നാട്ടിലെത്തിക്കണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it