Gulf

ഗ്ലോബല്‍ ഏവിയേഷന്‍ ഉച്ചകോടിക്ക് തുടക്കം; പ്രവാസികള്‍ക്ക് ഗുണകരമാവും

മുംബൈ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഗതാഗത മന്ത്രിമാരടക്കം മുംബൈയിലെത്തിയിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവാണ് ഉദ്ഘാടനം ചെയ്തത്. 46 രാജ്യങ്ങളില്‍നിന്നുള്ള ആയിരം പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

ഗ്ലോബല്‍ ഏവിയേഷന്‍ ഉച്ചകോടിക്ക് തുടക്കം; പ്രവാസികള്‍ക്ക് ഗുണകരമാവും
X

മുംബൈ: വ്യോമയാനരംഗത്തെ ഉന്നതര്‍ പങ്കെടുക്കുന്ന ഗ്ലോബല്‍ ഏവിയേഷന്‍ സമ്മിറ്റ്് മുംബൈയില്‍ ആരംഭിച്ചു. മുംബൈ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കാനായി വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഗതാഗത മന്ത്രിമാരടക്കം മുംബൈയിലെത്തിയിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവാണ് ഉദ്ഘാടനം ചെയ്തത്. 46 രാജ്യങ്ങളില്‍നിന്നുള്ള ആയിരം പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി വ്യോമയാന സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നാണ് ഈ രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്. യുഎഇ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയിലേക്കും തിരിച്ചും സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് നിരന്തരമായി ആവശ്യമുന്നയിച്ചുകൊണ്ടിരിക്കുകയാണ്.സീറ്റുകള്‍ വര്‍ധിപ്പിച്ചാല്‍ വിമാന നിരക്കില്‍ കുറവ് അനുഭവപ്പെടും. 10 വര്‍ഷത്തിനകം വിമാനയാത്രക്കാര്‍ ലോകത്ത് ഇരട്ടിയായി വര്‍ധിക്കുമെന്നാണ് ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഒറിഗനൈസേഷന്‍ (ഐസിഎഒ) വ്യക്തമാക്കുന്നത്.

കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഖത്തര്‍ ഗതാഗതമന്ത്രി ജാസ്സിം സൈഫ് അഹമ്മദ്, ഖത്തര്‍ എയര്‍വെയ്‌സ് സിഇഒ അക്ബര്‍ അല്‍ ബേക്കര്‍, എയര്‍ അറേബ്യ സിഇഒ ആദില്‍ അബ്ദുല്ല അലി, ഐസിഎഒ പ്രസിഡന്റ് ഒലുമുയിവ ബൈര്‍നാഡ്, കുവൈത്ത് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് സല്‍മാന്‍ സബ, സൗദി അറേബ്യന്‍ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ ഹക്കിം ബിന്‍ മുഹമ്മദ് അടക്കമുള്ള ഉന്നത വ്യക്തികളും ഉച്ചകോടിയില്‍ സംസാരിക്കും.

Next Story

RELATED STORIES

Share it