Gulf

ഫ്രറ്റേണിറ്റി ഫെസ്റ്റ്: വിദ്യാര്‍ഥികള്‍ക്ക് സ്‌പോര്‍ട്‌സ് ക്വിസ്സും സൗജന്യ മെഡിക്കല്‍ ക്യാംപും

ഈമാസം 18ന് രാവിലെ 10 മണിക്ക് അബീര്‍ അസീസിയ ഓഡിറ്റോറിയത്തിലാണ് പരിപാടി. ഫുട്‌ബോള്‍, ക്രിക്കറ്റ്, ഹോക്കി, ടെന്നീസ്, അത്‌ലറ്റിക്‌സ് എന്നീ വിഭാഗങ്ങളില്‍നിന്നാണ് ക്വിസ് മല്‍സരം സംഘടിപ്പിക്കുന്നത്.

ജിദ്ദ: സൗഹൃദം ആഘോഷിക്കുക എന്ന പ്രേമയവുമായി സൗദിയിലുടനീളം മൂന്നുമാസക്കാലം നീണ്ടുനില്‍ക്കുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഭാഗമായി ബനിമാലിക് ഏരിയാ കമ്മിറ്റിയും അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് അസീസിയയും സംയുക്തമായി വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ക്ക് സ്‌പോര്‍ട്‌സ് ക്വിസ്സും സൗജന്യ മെഡിക്കല്‍ ക്യാംപും സംഘടിപ്പിക്കുന്നു. ഈമാസം 18ന് രാവിലെ 10 മണിക്ക് അബീര്‍ അസീസിയ ഓഡിറ്റോറിയത്തിലാണ് പരിപാടി. ഫുട്‌ബോള്‍, ക്രിക്കറ്റ്, ഹോക്കി, ടെന്നീസ്, അത്‌ലറ്റിക്‌സ് എന്നീ വിഭാഗങ്ങളില്‍നിന്നാണ് ക്വിസ് മല്‍സരം സംഘടിപ്പിക്കുന്നത്.

5,6,7 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ ജൂനിയര്‍ വിഭാഗത്തിലും 8,9,10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ സീനിയര്‍ വിഭാഗത്തിലുമാണ് മല്‍സരിക്കുക. മല്‍സരാര്‍ഥികളില്‍നിന്ന് ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാര്‍ക്ക് അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫികള്‍ സമ്മാനിക്കും. പങ്കെടുക്കുന്ന മുഴുവന്‍ മല്‍സരാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് മെഡിക്കല്‍ ക്യാംപും ഫിസിയോ തൊറാപ്പിയില്‍ അവബോധവും നല്‍കും. പരിപാടിയുടെ വിജയത്തിന് മുനീര്‍ മണലായ പ്രോഗ്രാം കണ്‍വീനറായും ഫൈസല്‍ കാരികല്ലത്താണി ജോയിന്റ് കണ്‍വീനറായും തിരഞ്ഞെടുത്തു. യോഗത്തില്‍ ഏരിയാ പ്രസിഡന്റ് റഷീദ് കൂട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി സാജിദ് ഫറോക്, കണ്‍വീനര്‍ മുനീര്‍ മണലായി, റാഫി ബീമാപളളി, ഫൈസല്‍ കരികല്ലത്താണി, അഷ്‌റഫ്, ശാഹുല്‍ മാസ്റ്റര്‍, സമദ് വേങ്ങര, അന്‍വര്‍ സാദത്ത് മൊറയൂര്‍, സിദീഖ്, നാസര്‍ മഞ്ചേരി, ഹംസ പാണ്ട, റംഷിദ് തിരൂര്‍ക്കാട്, റഈസ് എന്നിവര്‍ സംസാരിച്ചു. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0509453046, 0508985361.

Next Story

RELATED STORIES

Share it