Gulf

ഫ്രറ്റേണിറ്റി ഫെസ്റ്റ് 2019 ഗ്രാന്റ് ഫിനാലെ ഇന്ന്

ഫ്രറ്റേണിറ്റി ഫെസ്റ്റ് 2019 ഗ്രാന്റ് ഫിനാലെ ഇന്ന്
X

റിയാദ്: സൗഹ്യദം ആഘോഷിക്കൂ എന്ന പ്രമേയത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം നടത്തിവരുന്ന ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഭാഗമായി മാര്‍ച്ച് 15മുതല്‍ നടന്നുവന്ന കായിക മാമാങ്കത്തിന് മാര്‍ച്ച് 29ന് സമാപനം കുറിക്കും.ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം റിയാദ് കേരളാ ചാപ്റ്ററാണ് ഫ്രറ്റേണിറ്റി ഫെസ്റ്റിന്റെ ഭാഗമായി കായിക മല്‍സരങ്ങള്‍ സംഘടിപ്പിച്ചത്.

മാര്‍ച്ച് 29 രാവിലെ 6.30ന് എക്‌സിറ്റ് 16നാദക്ക് ഗ്രൗണ്ടില്‍ വച്ച് ഫ്രറ്റേണിറ്റി കപ്പ് ക്രിക്കറ്റ് സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ അരങ്ങേറും.ഉച്ചയ്ക്ക് 2 മണി മുതല്‍ നടത്തുന്ന മെഗാ ഫിനാലെയില്‍ റിഫ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, കമ്പവലി, പുഷ് അപ്പ്, പെനാല്‍റ്റി ഷൂട്ടൗട്ട് തുടങ്ങി വ്യക്തിഗത മല്‍സരങ്ങള്‍ അരങ്ങേറും.റിയാദിലെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് വൈകുന്നേരം 8.30ന് നടക്കുന്ന സമാപന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it