Gulf

ഫോക്കസ് ഇന്റര്‍നാഷനല്‍ സൗദി പ്രവിശ്യയ്ക്ക് പുതിയ നേതൃത്വം

ഫോക്കസ് ഇന്റര്‍നാഷനല്‍ സൗദി പ്രവിശ്യയ്ക്ക് പുതിയ നേതൃത്വം
X

റിയാദ്: ഫോക്കസ് ഇന്റര്‍നാഷനല്‍ സൗദി പ്രവിശ്യയ്ക്ക് 2022- 23 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ജരീര്‍ വേങ്ങര (സിഇഒ), നസീമുസ്സബാഹ് (സിഒഒ), ജമാല്‍ മുഹമ്മദ് (അഡ്മിന്‍ മാനേജര്‍), അബ്ദുല്‍ റഹൂഫ് (ഫൈനാന്‍സ് മാനേജര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

മറ്റ് ഭാരവാഹികളായി എം വി എം നൗഷാദ് (ഡെപ്യൂട്ടി സിഇഒ), പി എന്‍ ഷഫീഖ് (എച്ച്ആര്‍ മാനേജര്‍), അസ്ഹറുദ്ദീന്‍ (സോഷ്യല്‍ വെല്‍ഫയര്‍ മാനേജര്‍), വഹീദുദ്ദീന്‍ (ഇവെന്റ്‌സ് മാനേജര്‍), മുഹമ്മദ് റാഫി (മാര്‍ക്കറ്റിങ് മാനേജര്‍) എന്നിവരെയും തിരഞ്ഞെടുത്തു. ഫോക്കസ് ഇന്റര്‍നാഷനല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഐ എം കെ അഹ്മദ്, ജൈസല്‍ അബ്ദുറഹ്മാന്‍ എന്നിവരെ തിരഞ്ഞെടുക്കുകയും ഷബീര്‍ വെള്ളാടത്ത്, മുഹമ്മദ് യൂസുഫ് നോമിനേറ്റ് ചെയ്യുകയും ചെയ്തു. അലി അനീസ്, ഇക്ബാല്‍, ശുകൂര്‍ മൂസ, ഫാറൂഖ് ഇരിക്കൂര്‍ എന്നിവരെ ഇന്റര്‍നാഷനല്‍ കൗണ്‍സില്‍ മെംബര്‍മാരായും തിരഞ്ഞെടുത്തു.

ഖോബാറിലേ വെല്‍ക്കം റെസ്‌റ്റോറന്റില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഷബീര്‍ വെള്ളാടത്ത് അധ്യക്ഷത വഹിച്ചു. ജരീര്‍ വേങ്ങര മുന്‍കാല പ്രവര്‍ത്തന റിപോര്‍ട്ടും അബ്ദുല്‍ റഹൂഫ് സാമ്പത്തിക റിപോര്‍ട്ടും അവതരിപ്പിച്ചു. മെഹബൂബ് അബ്ദുറഹ്മാന്‍, ഫാറൂഖ് സ്വലാഹി എന്നിവര്‍ സംസാരിച്ചു. ഫോക്കസ് ഇന്റര്‍നാഷനല്‍ സി എഫ് ഒ യൂസിഫ് കൊടിഞ്ഞിയുടെ നേതൃത്വത്തിലുള്ള സമിതി ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

Next Story

RELATED STORIES

Share it