സൗദി: എസി പൊട്ടിത്തെറിച്ച് കുടുംബത്തിലെ അഞ്ചംഗങ്ങള്‍ മരിച്ചു
റിയാദ്: എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ചംഗങ്ങള്‍ മരിച്ചു. സൗദിയിലെ ഫൈസലിയ ജില്ലയിലാണ് സംഭവം. എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഫ്‌ളാറ്റില്‍ നിറഞ്ഞ പുകയില്‍ ശ്വാസം മുട്ടിയായിരുന്നു മരണം. സെക്യൂരിറ്റി ജീവനക്കാരനായ സൗദി യുവാവ് മുഹമ്മദ് ശറാഹീലി (32), 27 കാരിയായ ഭാര്യ, മക്കളായ അദാരി (5), അബാദി (3), അലി (ഒന്നര വയസ്) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഫ്‌ളാറ്റില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയായിരുന്നു അപകടം.
ഫ്‌ളാറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട പ്രദേശവാസികള്‍ ബലം പ്രയോഗിച്ചു വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നു മുഹമ്മദ് ശറാഹീലിയുടെ സഹോദരനും സ്ഥലത്തെത്തിയിരുന്നു. സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തി വാതില്‍ തുറന്നപ്പോഴേക്കും യുവതിയും മക്കളും മരിച്ചിരുന്നു. അല്‍പസമയത്തിനു ശേഷം മുഹമ്മദ് ശറാഹീലിയും മരിച്ചു.
RELATED STORIES
പാലക്കാട് സ്വദേശി സൗദിയില്‍ കുത്തേറ്റു മരിച്ചു
6 Dec 2023 11:24 AM GMTസിഫ് ഗ്രാന്റ് ഫിനാലെ ജിദ്ദ കിങ് അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍; നടന് ...
5 Dec 2023 1:46 PM GMTഅസീസ് സഖാഫി പക്കണ ജിദ്ദയില്‍ മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര്‍ കായംകുളം സൗദിയില്‍ മരണപ്പെട്ടു
16 Nov 2023 10:16 AM GMTജിസിസി രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ...
15 Nov 2023 3:33 PM GMT