Gulf

ഫിറ്റ് ജിദ്ദ കളിയരങ്ങ് മൂന്നാംസീസണ്‍ ഏപ്രില്‍ 26ന്

വേനലവധി ആഘോഷിക്കാനെത്തിയ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം

ഫിറ്റ് ജിദ്ദ കളിയരങ്ങ് മൂന്നാംസീസണ്‍ ഏപ്രില്‍ 26ന്
X

ജിദ്ദ: കുട്ടികളുടെ മാനസിക-കായിക ശക്തി, മല്‍സര ബുദ്ധി എന്നിവ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മലപ്പുറം ജില്ലാ കെഎംസിസിക്ക് കീഴിലുള്ള ഫോറം ഫോര്‍ ഇന്നൊവേറ്റീവ് തോട്‌സി(ഫിറ്റ്)ന്റെ നേതൃത്വത്തിലുള്ള കളിയരങ്ങ് സീസണ്‍ മൂന്ന് ഏപ്രില്‍ 26നു ജിദ്ദയില്‍ നടക്കും. പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കും നവ ദമ്പതികള്‍ക്കുമായി പ്രത്യേകം 'റിയാലിറ്റി ഓഫ് ലൈഫ്' എന്ന പേരില്‍ ട്രെയിനിങ് പരിപാടിയും നടത്തും. കുട്ടികളുടെ സ്വഭാവ രൂപീകരണം, പേരന്റിങ്, കുടുംബ ജീവിതം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സെഷന്‍ ഫലസ്തീന്‍ സ്ട്രീറ്റിലെ അല്‍ദുര്‍റ കോമ്പൗണ്ടില്‍ വെള്ളിയാഴ്ച നടക്കും. രാവിലെ 8 മുതല്‍ 11 വരെയാണ് ഗ്രൂപ്പ് കായിക മല്‍സരങ്ങള്‍. മറ്റു പരിപാടികള്‍ 1.30നു തുടങ്ങും. ബഡ്‌സ്, കിഡ്‌സ്, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യക മല്‍സരങ്ങളുണ്ടാവും. വേനലവധി ആഘോഷിക്കാനെത്തിയ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. വൈകീട്ട് അഞ്ചിനു വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റ് നടക്കും. വിവിധ നിറങ്ങളുള്ള ജഴ്‌സിയണിഞ്ഞ് കുട്ടികള്‍ അണിനിരക്കുന്നതോടൊപ്പം വിവിധ കലാരൂപങ്ങളും അണിനിരക്കും. അതോടൊപ്പം കലാ-കായിക പ്രകടനങ്ങളും അരങ്ങേറും. രജിസ്‌ട്രേഷന്‍ തുടങ്ങി.ഫോണ്‍: 0532684613, 0536001713, 0535649367.

വാര്‍ത്താസമ്മേളനത്തില്‍ ഇസ്ഹാഖ് പൂണ്ടോളി(കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി ആന്റ് ഫിറ്റ് ജനറല്‍ സെക്രട്ടറി), വി പി ഉനൈസ്(ആക്റ്റിങ് പ്രസിഡന്റ്, ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി), സാബില്‍ മമ്പാട്(ആക്റ്റിങ് ജനറല്‍ സെക്രട്ടറി, ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി), ഇല്യാസ് കല്ലിങ്ങല്‍(വൈസ് പ്രസിഡന്റ്, ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി), അബു കട്ടുപ്പാറ(പ്രോഗ്രാം കണ്‍വീനര്‍ ആന്റ് ഫിറ്റ് സെക്രട്ടേറിയറ്റംഗം), കെ എന്‍ എ ലത്തീഫ്(പബ്ലിസിറ്റി കണ്‍വീനര്‍ ആന്റ് ഫിറ്റ് സെക്രട്ടേറിയറ്റംഗം), ജാഫര്‍ വെന്നിയൂര്‍(പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ആന്റ് ഫിറ്റ് കൗണ്‍സിലര്‍).

Next Story

RELATED STORIES

Share it