Gulf

ഫിറാ കുവൈത്ത് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന പരിപാടി ഫിറ കണ്‍വീനറും പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡണ്ടുമായ ബാബു ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.

ഫിറാ കുവൈത്ത് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
X

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ രജിസ്‌ട്രേഡ് സംഘടനകളുടെ പൊതു കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ രജിസ്‌ട്രേഡ് അസോസിയേഷന്‍സ് (FIRA KUWAIT) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന പരിപാടി ഫിറ കണ്‍വീനറും പ്രവാസി ലീഗല്‍ സെല്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡണ്ടുമായ ബാബു ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ഫിറയിലെ മുതിര്‍ന്ന അംഗവും ഫോക്കസ് കുവൈറ്റ് പ്രസിഡന്റുമായ സലിം രാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചാള്‍സ് പി ജോര്‍ജ് (പത്തനം തിട്ട അസോസിയേഷന്‍), ഉസ്താദ് ഷംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ (ചെയര്‍മാര്‍ കുവൈറ്റ് കേരള ഇസ്ലാമിക് കൗണ്‍സില്‍) മുഖ്യ പ്രഭാഷണം നടത്തി.

പരിപാടിയുടെ പ്രായോജകരായ അല്‍ വാഹീദ ഗ്രൂപ്പ് എംഡി വര്‍ഗ്ഗീസ് പോള്‍, വിനോദ് (കേരള അസോസിയേഷന്‍), ഓമനക്കുട്ടന്‍ (ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ ഫോക്ക്), വിനീഷ് (കോഴിക്കോട് ജില്ലാ അസോസിയേഷന്‍), ബിജു സ്റ്റീഫന്‍ തിരുവനന്തപുരം ജില്ലാ അസോസിയേഷന്‍ ടെക്‌സാസ്), അനീസ് (കൊല്ലം കെകെസിഒ), ജിജു മോലെത്ത് (അടൂര്‍ എന്‍ആര്‍ഐ), മുഹമ്മദ് ഹമീദ് (പല്‍പക് പാലക്കാട് ജില്ല അസോസിയേഷന്‍), റെജി കുമാര്‍ (ഫോക്കസ് കുവൈറ്റ്), മാമ്മന്‍ അബ്രഹാം (ടാസ്‌ക് കുവൈറ്റ്), രാജേഷ് മാത്യു (കേര എര്‍ണാംകുളം അസോസിയേഷന്‍), പുഷ്പരാജ് (കെഇഎ കണ്ണൂര്‍ അസോസിയേഷന്‍) തുടങ്ങിയവര്‍ സംബന്ധിച്ചു

Next Story

RELATED STORIES

Share it