ഫലജ് കെഎംസിസി നാലാമത് കുടുംബ സംഗമം

200ലേറെ കുടുംബങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ കുട്ടികള്‍ക്കുള്ള കലാകായിക മല്‍സരങ്ങള്‍, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള ഗെയിമുകള്‍, ആരോഗ്യ ക്ലാസുകള്‍, മെഡിക്കല്‍ ക്യാംപ്, ചിത്രകലാ പ്രദര്‍ശനം, കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ അരങ്ങേറി.

ഫലജ് കെഎംസിസി നാലാമത് കുടുംബ സംഗമം

മസ്‌കത്ത്: ഫലജ് കെഎംസിസിയുടെ നാലാമത് കുടുംബ സംഗമം ദാറുല്‍ ദഫ് ഗാര്‍ഡനില്‍ നടന്നു. 200ലേറെ കുടുംബങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ കുട്ടികള്‍ക്കുള്ള കലാകായിക മല്‍സരങ്ങള്‍, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള ഗെയിമുകള്‍, ആരോഗ്യ ക്ലാസുകള്‍, മെഡിക്കല്‍ ക്യാംപ്, ചിത്രകലാ പ്രദര്‍ശനം, കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ അരങ്ങേറി. ബദര്‍ അല്‍സമ ഹോസ്പിറ്റലിന്റെയും അന്‍വര്‍ അല്‍ സബ ട്രഡീഷനല്‍ ഇന്ത്യന്‍ മെഡിസിന്‍ ക്ലിനിക്കിന്റെയും സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാംപ് നടത്തിയത്. സൊഹാറിലെ അറിയപ്പെടുന്ന ചിത്രകാരന്മാരായ ബബി ലേഷ്, അക്ബര്‍ എടപ്പാള്‍ എന്നിവരുടെ ചിത്രകലാ പ്രദര്‍ശനം കാണികളെ ഏറെ ആകര്‍ഷിച്ചു. സിനിമാ സീരിയല്‍ താരങ്ങളായ അജയ് കല്ലായി, നിസാര്‍ കാലിക്കറ്റ് എന്നിവര്‍ നയിച്ച ഇശല്‍ നൈറ്റും മിമിക്രി ഷോയും ഫ്രണ്ട്‌സ് ഓഫ് ഫലജ് കലാകാരന്മാരുടെ ഒപ്പനയും സ്‌കിറ്റും സൊഹാര്‍ മല്‍ഹാറിലെ കലാകാരന്മാരുടെ കലാപ്രകടനങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി. കുടുംബ സംഗമത്തില്‍ ഫലജ് കെഎംസിസി പ്രസിഡന്റ് അബ്ദുല്‍കരീം എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഹീം കരിപ്പൂര്‍, ഉസ്മാന്‍ താമരത്ത്, എംവി നവാസ്, മൈക്രോ നവാസ് പെരിങ്ങത്തൂര്‍ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍, കേന്ദ്ര കമ്മിറ്റി ട്രഷറര്‍ യൂസുഫ് സലീം, ഷാനവാസ് മൂവാറ്റുപുഴ സംബന്ധിച്ചു.BSR

BSR

Our Contributor help bring you the latest article around you


RELATED STORIES

Share it
Top