Gulf

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫഹാഹീല്‍ ജേതാക്കള്‍

ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫഹാഹീല്‍ ജേതാക്കള്‍
X

കുവൈത്ത്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് കേരള സ്‌റ്റേറ്റിന് കീഴിലുള്ള ബ്രാഞ്ചുകള്‍ തമ്മിലുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫഹാഹീല്‍ എഫ്‌സി ജേതാക്കളായി. രണ്ട് വെള്ളിയാഴ്ചകളിലായി നടന്ന ടൂര്‍ണമെന്റ് ഇന്ത്യന്‍ സോഷ്യം ഫോറം സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ശകീല്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

പന്ത്രണ്ട് ബ്രാഞ്ചുകള്‍ തമ്മിലുള്ള മല്‍സരത്തില്‍ മംഗഫ് ബ്രാഞ്ച് റണ്ണേഴ്‌സ് കപ്പ് സ്വന്തമാക്കി.ഏറ്റവും നല്ല ഗോളിയായി മംഗഫ് ബ്രാഞ്ചിലെ സലീമിനേയും,ഡിഫന്ററായി ഫഹാഹീല്‍ ബ്രാഞ്ചിലെ തന്‍വീര്‍ ഹുസൈനേയും,ഏറ്റവും നല്ല കളിക്കാരനായി മംഗഫ് ബ്രാഞ്ചിലെ ആഷി അലിയേയും തിരഞ്ഞടുത്തു. ഷാഫി മലയില്‍, ഷകീര്‍, അബ്ബാസ്, മശ്ഹൂദ് എന്നിവര്‍ മാച്ചുകള്‍ നിയന്ത്രിച്ചു.സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് ശിഹാബ് പലപ്പെട്ടിയുടെ അധ്യക്ഷതയില്‍ നടത്തിയ സമ്മാനദാന ചടങ്ങില്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഷകീല്‍ അഹമ്മദ് വിന്നേഴ്‌സ് കപ്പും റണ്ണേഴ്‌സ് കപ്പും നല്‍കി.വ്യക്തിഗത സമ്മാനങ്ങള്‍ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് നേതാക്കന്മാരായ എഞ്ചിനിയര്‍ റഹീം, സക്കരിയ,സയ്യിദ് ബുഖാരി തങ്ങള്‍,ഖലീല്‍,അസ്‌ലം,നിസാര്‍ തുടങ്ങിയവര്‍ നല്‍കി. കളിയില്‍ പങ്കെടുത്ത ജൂനിയര്‍ താരങ്ങളായ മുഹമ്മദ്, ഹാദി, അബ്ദുറഹ്മാന്‍ എന്നിവരെ പ്രത്യേകം അനുമോദിച്ചു.

Next Story

RELATED STORIES

Share it