Gulf

പാലത്തായി പെണ്‍കുട്ടിക്ക് നീതി തേടി പ്രവാസ കൂട്ടായ്മ

പാലത്തായി പീഡന കേസില്‍ ഇരയ്ക്ക് നീതി ലഭ്യമാവേണ്ടതുണ്ടെന്നും പ്രതിയെ സംരക്ഷിക്കുന്ന നിലപാട് ദൗര്‍ഭാഗ്യകരവും അപകടകരമായ സര്‍ക്കാര്‍ വീഴ്ചയുമാണെന്നും ഇതു പ്രതിഷേധാര്‍ഹമാണെന്നും ജിദ്ദയിലെ പൊതു കൂട്ടായ്മയായ ഐവ യോഗം അഭിപ്രായപ്പെട്ടു.

പാലത്തായി പെണ്‍കുട്ടിക്ക് നീതി തേടി പ്രവാസ കൂട്ടായ്മ
X

ജിദ്ദ: പാലത്തായി നീതി നിഷേധത്തിനെതിരേ ജിദ്ദ ഇന്ത്യന്‍ വെല്‍ഫെയര്‍ അസോഷിയേഷന്‍ (ഐവ) ഓണ്‍ലൈന്‍ പ്രധിഷേധ സംഗമം സംഘടിപ്പിച്ചു. പാലത്തായി പീഡന കേസില്‍ ഇരയ്ക്ക് നീതി ലഭ്യമാവേണ്ടതുണ്ടെന്നും പ്രതിയെ സംരക്ഷിക്കുന്ന നിലപാട് ദൗര്‍ഭാഗ്യകരവും അപകടകരമായ സര്‍ക്കാര്‍ വീഴ്ചയുമാണെന്നും ഇതു പ്രതിഷേധാര്‍ഹമാണെന്നും ജിദ്ദയിലെ പൊതു കൂട്ടായ്മയായ ഐവ യോഗം അഭിപ്രായപ്പെട്ടു.

ഐവ ജിദ്ദ പ്രസിഡന്റ് സലാഹ് കാരാടന്റെ അധ്യക്ഷതയില്‍ നടന്ന ഓണ്‍ലൈന്‍ മീറ്റില്‍ ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ വിവിധ സംഘടന പ്രതിനിധികള്‍ സംബന്ധിച്ചു.

മുതിര്‍ന്ന നേതാക്കളുടെയും മന്ത്രിമാരുടെയും പ്രവര്‍ത്തന മണ്ഡലത്തില്‍ നടന്ന ഈ കിരാത പീഡനത്തില്‍ നേതാക്കള്‍ തുടരുന്ന മൗനം അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടാണ് സൂചിപ്പിക്കുന്നതെന്നും ഇത് കേരള ജനതയെ ഞെട്ടിച്ചു കളഞ്ഞെന്നും പ്രമുഖ ഒഐസിസി നേതാവ് അബ്ദുല്‍ മജീദ് നഹ അഭിപ്രായപ്പെട്ടു.

കുറ്റം ചെയ്യുന്നത് മതത്തിന്റെ ലേബലില്‍ കൂട്ടി ചേര്‍ക്കേണ്ടതില്ല, കുറ്റം ചെയ്ത വ്യക്തിക്കെതിരേ എടുക്കേണ്ട നിയമ നടപടി സര്‍ക്കാര്‍ കൈക്കൊള്ളുമെന്നു ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നുവെന്നും പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സാമൂഹ്യ പ്രവര്‍ത്തകനായ സേതുമാധവന്‍ മൂത്തേടം യോഗത്തില്‍ പ്രസ്താവിച്ചു.

എക്കാലത്തെയും പോലെ ഏത് സര്‍ക്കാരുകള്‍ക്കും പേര് ദോഷം വരുത്തുന്ന വിഭാഗമാണ് ആഭ്യന്തര വകുപ്പെന്നും രാഷ്ട്രീയം മാറ്റി വെച്ച് കൊണ്ട് ഇത്തരം നീതി നിഷേധങ്ങള്‍ക്കെതിരേ ഒറ്റക്കെട്ടായി നിലകൊള്ളല്‍ അത്യാവശ്യമാണെന്നും കേരളത്തിലെ ജനകീയ സര്‍ക്കാരിന് അബദ്ധം വന്നു പോയിട്ടുണ്ടെങ്കില്‍ തെറ്റ് തിരുത്താന്‍ തയ്യാറെന്നും അതിനുള്ള ശ്രമത്തിലാണെന്നും ഐഎംസിസി നേതാവ് എ എം അബ്ദുള്ള കുട്ടി അഭിപ്രായപ്പെട്ടു.

പ്രതിയെ സംരക്ഷിക്കാന്‍ പോക്‌സോ കേസ് ചുമത്തുന്നതില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടി പോലിസും സര്‍ക്കാരും ഒത്തു കളിച്ചുവെന്നും ഇത്തരം നിലപാടില്‍ നിന്ന് ഗവര്‍മ്മെന്റ് പിന്‍തിരിയണമെന്നും ജിദ്ദ തേജസ് ന്യൂസ് പ്രതിനിധി കബീര്‍ കൊണ്ടോട്ടി അഭിപ്രായപ്പെട്ടു.

കേരള ജനതക്ക് തന്നെ അപമാനമാണ് ഈ കേസും അനുബന്ധ സംഭവ വികാസങ്ങളെന്നും, കുത്തഴിഞ്ഞ നിയമവ്യവസ്ഥയും അഭ്യന്തര മന്ത്രി യുടെ ഉത്തരവാദിത്തകുറവുമാണ് ഇതിലേക്ക് നയിച്ചതെന്നും യോഗത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രധിനിധി ഹനീഫ കടുങ്ങല്ലൂര്‍ സംസാരിച്ചു.

വനിതാ മതില്‍ സൃഷ്ടിച്ചവര്‍ പാലത്തായി പെണ്‍കുട്ടിയുടെ കാര്യത്തില്‍ ആ ശുഷ്‌കാന്തി കാണിച്ചില്ല എന്നും സംഘ് പരിവാറിനെ സുഖിപ്പിക്കുന്ന ഇത്തരം നടപടി കള്‍കെതിരെ യുള്ള ശക്തമായ വിയോജിപ്പ് പ്രവാസ ലോകത്ത് നിന്നും ഉണ്ടാകണമെന്നും ജിദ്ദാ പൗരാവലി പ്രധിനിധി റാഫി ഭീമാപള്ളി അഭിപ്രായപ്പെട്ടു.

ഈ കേസില്‍ പുനരന്വേഷണം നടത്തി ഇരയായ പെണ്കുട്ടിക്ക് നീതി ലഭ്യമാകാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും ഇരകള്‍ക് നീതി നിഷേധിച്ചു പ്രതികള്‍ രക്ഷപെടുന്ന ദുഷ്പ്രവണത രാജ്യത്തു തുടര്‍കഥ യാകുന്നുവെന്നും പിസിഎഫ് പ്രതിനിധി അബ്ദുല്ലത്തീഫ് മമ്പുറം അഭിപ്രായപ്പെട്ടു.

പാലത്തായി പീഡനക്കേസ് ജിദ്ദ പൊതു സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ട് വന്ന ഐവയെന്ന പുതിയ സംഘടനയെ പ്രശംസിക്കുന്നതോടൊപ്പം നീതി നിഷേധത്തിനെതിരേയുള്ള പോരാട്ടത്തില്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി പ്രവാസി സാംസ്‌കാരിക വേദി അംഗം ഇസ്മായില്‍ കല്ലായി പറഞ്ഞു.

ഇത്തരം പീഡന തുടര്‍ കഥകള്‍ സമൂഹത്തില്‍ മാനസിക വൈകല്യമുള്ളവര്‍ ഇന്നും ജീവിക്കുന്നു എന്നതിന്റെ തെളിവാണെന്നും ഇതിനെതിരേ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പടെയുള്ള പൊതു അവബോധം ഉയര്‍ത്തി കൊണ്ട് വരേണ്ടതുണ്ടെന്നും വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജിദ്ദ പ്രസിഡന്റ് റോയ് മാത്യു അഭിപ്രായപ്പെട്ടു.

'ആരോടെങ്കിലും പറഞ്ഞാല്‍ നിന്റെ ഉമ്മയെ കൊല്ലും' ഭയാനകമായ രീതിയില്‍ കുഞ്ഞു മനസ്സിനെ വേട്ടയാടിയ പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും, ഏതറ്റം വരെ അതിനുവേണ്ടി നാമെല്ലാവരും പോരാടണമെന്നും, ഈ വിഷയം ഏറ്റെടുത്ത ഐവ എന്നും ഇത്തരം ജനകീയ വിഷയങ്ങള്‍ക്കും നീതി നിഷേധ പ്രശ്‌നങ്ങള്‍ക്കും മുന്നില്‍ നികണമെന്നും ഒഐസിസി ഹെല്പ് ഡസ്‌ക് കോര്‍ഡിനേറ്റര്‍ കുഞ്ഞു മുഹമ്മദ് കൊടശ്ശേരി പറഞ്ഞു.

പാലത്തായി കേസില്‍ ഐജി നീതി പുലര്‍ത്തിയില്ലയെന്നും കേസിനെ നിസ്സാരവത്കരിച്ചു കൊണ്ട് പ്രതിയെ രക്ഷപെടാന്‍ സഹായിക്കുന്ന നടപടി പ്രധിഷേധാര്‍ഹമാണന്നും ഗള്‍ഫ് മാധ്യമം പ്രധിനിധി സാദിഖലി തുവ്വൂര്‍ ചൂണ്ടി കാണിച്ചു..

ഇനിയും നീതി ലഭ്യമാകാത്ത പാലത്തായി പീഡനകേസിലെ കൊച്ചു സഹോദരിക്ക് ഐവ ജിദ്ദ കമ്മിറ്റി ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിപിച്ചു

നിരവധി പ്രവര്‍ത്തകരും നേതാക്കളും പങ്കെടുത്ത ഓണ്‍ലൈന്‍ മീറ്റില്‍ ഷൗക്കത്തലി കോട്ട ഖിറാഅത്ത് നിര്‍വഹിച്ചു. ഐവ ജനറല്‍ സെക്രട്ടറി നാസര്‍ ചാവക്കാട്, ജനറല്‍ കന്‍വീനര്‍ ദിലീപ് താമരക്കുളം, ഗഫൂര്‍ തേഞ്ഞിപാലം, അബ്ദുല്‍ കരീം, ജരീര്‍ വേങ്ങര, അബ്ദുല്‍ റസാഖ് മാസ്റ്റര്‍ മമ്പുറം, ലിയാഖത് കോട്ട, എംഎആര്‍ നെല്ലിക്കാപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ട്രഷറര്‍ അബ്ബാസ് ചെങ്ങാനി നന്ദി പറഞ്ഞു.


Next Story

RELATED STORIES

Share it