മാതാവിനെയും പോലിസ് ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ പ്രവാസി പിടിയില്‍
സ്വന്തം മാതാവിനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ സിറിയന്‍ യുവാവാണ് പിടിയിലായത്. വഫ്ര പ്രദേശത്തെ ഫാം ഹൗസില്‍ നിന്നാണ് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇരട്ടക്കൊലപാതകം നടത്തിയ ശേഷം മുങ്ങിയ പ്രവാസി യുവാവിനെ പിടികൂടി. സ്വന്തം മാതാവിനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ സിറിയന്‍ യുവാവാണ് പിടിയിലായത്. വഫ്ര പ്രദേശത്തെ ഫാം ഹൗസില്‍ നിന്നാണ് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.
ഇന്ന് രാവിലെയാണ് കുവൈത്തിനെ നടുക്കിയ കൊലപാതകം നടന്നത്. ഖുസൂര്‍ പ്രദേശത്ത് കുവൈത്തി വനിതയായ സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ ശക്തമായ പരിശോധനകള്‍ നടത്തിവരികെയാണ് മഹബൂല റൗണ്ടബൗട്ട് പ്രദേശത്ത് വെച്ച് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വാജിബ് അബ്ദുല്‍ അസീസ് അല്‍ റഷീദി എന്ന പോലിസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് രണ്ടു കൊലപാതകങ്ങള്‍ക്കും പിന്നില്‍ ഒരാളാണെന്ന് വ്യക്തമായത്. പോലിസുകാരനെ കൊലപ്പെടുത്തിയ ശേഷം തോക്ക് തട്ടിയെടുത്താണു പ്രതി കടന്നു കളഞ്ഞത്.സംഭവത്തെ തുടര്‍ന്ന് നിരവധി എംപിമാര്‍ ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു രംഗത്ത് എത്തിയിട്ടുണ്ട്.
RELATED STORIES
മണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMT