പ്രവാസികളോടുള്ള വിവേചനം അവസാനിപ്പിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത്
![പ്രവാസികളോടുള്ള വിവേചനം അവസാനിപ്പിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് പ്രവാസികളോടുള്ള വിവേചനം അവസാനിപ്പിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത്](https://www.thejasnews.com/h-upload/2022/01/09/178403-isfff.jpg)
കുവൈത്ത്: വിദേശത്തുനിന്നും കുറഞ്ഞ ലീവില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ ഒരാഴ്ച നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന കേന്ദ്രസര്‍ക്കാര്‍ തിരുമാനം പുനപ്പരിശോധിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് കേരള സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ട് ഡോസ് വാക്‌സിനും കൂടാതെ ബൂസ്റ്റര്‍ ഡോസും പിന്നെ സ്വന്തം ചെലവില്‍ പിസിആര്‍ ടെസ്റ്റ് കഴിഞ്ഞ് നെഗറ്റീവ് റിസള്‍ടുമായി ഗള്‍ഫില്‍നിന്നും നാട്ടിലെത്തുന്ന പ്രവാസികളില്‍നിന്നുമാണ് കൊവിഡ് പകരുന്നതെന്നും എന്തിനും ഏതിനും പ്രവാസികളോട് കാണിക്കുന്ന ഈ വിവേചനം അപലപനീയമാണ്.
നാട്ടില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഒരു നിയന്ത്രണവുമില്ലാതെ പ്രകടനങ്ങള്‍ക്കും സമ്മേളനങ്ങള്‍ക്കും സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന ഉദ്ഘാടന മാമാങ്കത്തിനും സര്‍ക്കാര്‍ അനുവാദം നല്‍കി കൊവിഡ് വ്യാപനത്തിന് വഴിയൊരുക്കുകയാണ് ചെയ്യുന്നത്. ഇതൊന്നും കണക്കിലെടുക്കാതെ പ്രവാസികളുടെ നെഞ്ചത്ത് കയറുന്ന ഇത്തരം നടപടികള്‍ക്കെതിരെ എല്ലാ പ്രവാസി സംഘടനകളും പ്രതിഷേധിക്കണമെന്നും ഇത്തരം നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിനെതിരേ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രാലയത്തിനും കത്തയക്കാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് ശിഹാബ് ടി എസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ അബ്ദുല്‍ റഹിം, വൈസ് പ്രസിഡന്റ് സക്കരിയ ഇരിട്ടി, സെക്രട്ടറി സയ്യിദ് ബുഹാരി തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT