സോഷ്യല്‍ മീഡിയക്ക് നല്ല സിനിമകളെ തകര്‍ക്കാന്‍ കഴിയില്ല. ദുല്‍ഖര്‍ സല്മാന്
സിനിമ റിലീസ് ആകുന്ന ദിവസം തന്നെ സിനിമകളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്നത് കൊണ്ടൊന്നും നല്ല സിനിമകളുടെ വിജയത്തിന് ഒരു കോട്ടവും സംഭവിക്കില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.

ദുബയ്: സോഷ്യല്‍ മീഡിയക്ക് നല്ല മലയാള സിനിമകളെ തകര്‍ക്കാന്‍ കഴിയില്ലെന്ന് പ്രമുഖ മലയാള സിനിമാ താരം ദുല്‍ഖര്‍ സല്മാന് പറഞ്ഞു. സിനിമ റിലീസ് ആകുന്ന ദിവസം തന്നെ സിനിമകളെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിക്കുന്നത് കൊണ്ടൊന്നും നല്ല സിനിമകളുടെ വിജയത്തിന് ഒരു കോട്ടവും സംഭവിക്കില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. വ്യാഴാഴ്ച റിലീസ് ചെയ്യുന്ന ദുല്‍ഖര്‍ നായകനായി അഭിനയിച്ച ഒരു ജമണ്ടന് പ്രേമകഥ എന്ന സിനിമയെ കുറിച്ച് ദുബയ് താജ് ഹോട്ടലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലോകസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ഞാന്‍ പറയുന്നില്ലെന്നും ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാമമെന്നും അദ്ദേഹം പറഞ്ഞു. വോട്ടവകാശം ഒരിക്കലും പാഴാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈക്കില്‍ വീട് വിട്ടിറങ്ങുന്ന പതിവ് കാഴ്ചകള്‍ റിലീസാകുന്ന സിനിമയില്‍ കാണില്ലെന്നും ഇത് വ്യത്യസ്തമായ പ്രണയ കഥയാണന്നും ദുല്‍ഖര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കന്നി സംവിധായകനായ ബി സി നൗഫല്‍, സംയുക്ത മേനോന്, സംഗീത സവിധായകന് നാദിര്‍ഷാ, തിരക്കഥാകൃത്തുക്കളായ വിപിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്, പ്രവാസി സിനിമാ താരം വിജി രതീഷ് എന്നിവരും സംബന്ധിച്ചു. സിനിമയുടെ ഗാനങ്ങളും ഇന്ന് ദുബയില്‍ റിലീസ് ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,...
3 July 2022 1:05 AM GMTസിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ: രാഹുല്‍ ഗാന്ധി
2 July 2022 2:52 PM GMTമുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തെ ജുഡീഷ്യല്‍...
2 July 2022 2:04 PM GMTആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ്; ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്...
2 July 2022 11:48 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMT