ദുബയ് റണ്‍വേ അറ്റകുറ്റപ്പണി: 4 സ്‌പൈസ് ജെറ്റ് സര്‍വീസ് ജബല്‍ അലിയിലേക്ക് മാറ്റി

അതേസമയം കോഴിക്കോട് അടക്കമുള്ള മറ്റു ആറ് സര്‍വീസുകളും ദുബയ് വിമാനത്താവളത്തില്‍ നിന്ന് തന്നെയായിരിക്കും സര്‍വീസ് നടത്തുക

ദുബയ് റണ്‍വേ അറ്റകുറ്റപ്പണി: 4 സ്‌പൈസ് ജെറ്റ് സര്‍വീസ് ജബല്‍ അലിയിലേക്ക് മാറ്റി

ദുബയ്: ദുബയ് രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേയില്‍ ഭാഗികമായി അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ നാല് സെക്ടറിലേക്കുള്ള സര്‍വീസുകള്‍ അടുത്ത മാസം 15 മുതല്‍ മെയ് 30 വരെ ജബല്‍ അലിയിലുള്ള വേള്‍ഡ് സെന്ററല്‍ അല്‍ മക്തൂം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലേക്ക്(ഡിഡബ്ല്യുസി) മാറ്റി. ഡല്‍ഹി, മധുര, കൊച്ചി, പൂന എന്നീ നാല് സെക്ടറിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് ഡിഡബ്ല്യുസിയിലേക്ക് മാറ്റിയിരിക്കുന്നത്. അതേസമയം കോഴിക്കോട് അടക്കമുള്ള മറ്റു ആറ് സര്‍വീസുകളും ദുബയ് വിമാനത്താവളത്തില്‍ നിന്ന് തന്നെയായിരിക്കും സര്‍വീസ് നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് യാത്രക്കാര്‍ 04 3965186, 043421918 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. യാത്രക്കാര്‍ക്കായി ദുബയ് വിമാനത്താവളം അധികൃതര്‍ ദുബയ് ടെര്‍മിനലില്‍ നിന്നു ഡിഡബ്ല്യുസിയിലേക്ക് ഓരോ 30 മിനിറ്റിലും സൗജന്യ ഷട്ടില്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തുന്നുണ്ട്.RELATED STORIES

Share it
Top