Gulf

ദുബയില്‍ അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിച്ച് തുടങ്ങി

ദുബയില്‍ അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിച്ച് തുടങ്ങി
X

ദുബയ്: അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ദുബയില്‍ അനുവദിച്ച് തുടങ്ങി. ആദ്യഘട്ടമായി ദുബയ് അധികാരികള്‍ അന്താരാഷ്ട്ര കമ്പനികളിലെ ജീവനക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ തുടങ്ങിയതായി എമിറേറ്റ്‌സ് കിരീടാവകാശി അറിയിച്ചു.

മീറ്റിങ്ങുകളിലും കോണ്‍ഫറന്‍സുകളിലും എക്‌സിബിഷനുകളിലും പങ്കെടുക്കുന്നതിന് വര്‍ഷം മുഴുവന്‍ ദുബയിലേക്കും തിരിച്ചും പോവാന്‍ ജീവനക്കാരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് ദുബയിലെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.

അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ അഞ്ച് ഘട്ടങ്ങളാണുണ്ടാവുക. ദുബയ് സമൂഹത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുകയും സ്ഥാപനങ്ങളെയും വ്യക്തികളെയും വിജയിക്കാനും മികവ് പുലര്‍ത്താനും സഹായിക്കുകയും ചെയ്യുന്നു- അദ്ദേഹം ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it