Gulf

ഇന്ത്യയില്‍ നിന്നു കുവൈത്തിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികള്‍ വ്യാഴാഴ്ച മുതല്‍ രാജ്യത്തേക്ക് നേരിട്ടെത്തും

ഇന്ത്യയില്‍ നിന്നു കുവൈത്തിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികള്‍ വ്യാഴാഴ്ച മുതല്‍ രാജ്യത്തേക്ക് നേരിട്ടെത്തും
X

കുവൈത്ത് സിറ്റി: ഇന്ത്യയില്‍ നിന്നു കുവൈത്തിലെക്കുള്ള ഗാര്‍ഹിക തൊഴിലാളികള്‍ ഈ വ്യാഴാഴ്ച മുതല്‍ രാജ്യത്തേക്ക് എത്തിത്തുടങ്ങും. എയര്‍ ഇന്ത്യ കുവൈത്ത് എയര്‍വെയ്‌സ്, ജസീറ എയര്‍വേയ്‌സ് എന്നിവയുമായി സഹകരിച്ചാവും ഇവരെ രാജ്യത്തേക്ക് നേരിട്ട് തിരിച്ചെത്തിക്കുക. നാഷനല്‍ ഏവിയേഷന്‍ സര്‍വീസസ് ജനറല്‍ മാനേജര്‍ മന്‍സൂര്‍ അല്‍ ഖുസൈം ആണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി സര്‍ക്കാര്‍ പുറത്തിറക്കിയ 'ബി സലാമ' വെബ് സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവരെയാണു തിരിച്ചെത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കൊറോണ പശ്ചാത്തലത്തില്‍ 35 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് നേരിട്ടുള്ള പ്രവേശനത്തിനു വിലക്കുണ്ട്. ഇതുമൂലം രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രൂക്ഷമായ ക്ഷാമാണു അനുഭവപ്പെടുന്നത്. ഇക്കാരണത്താല്‍ സ്വദേശികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണു നേരിട്ടുള്ള പ്രവേശന വിലക്കില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ ഒഴിവാക്കിയത്. ഇന്ത്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാള്‍ക്കാണു ഇതിനായി മുന്‍ഗണന നല്‍കിയത്. എന്നാല്‍ ഇതിനിടയില്‍ വീണ്ടും കുവൈത്ത് വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളുടെ തിരിച്ചുവരവ് മുടങ്ങിയിരുന്നു. യാത്രാ ടിക്കറ്റ്, മൂന്ന് പിസിആര്‍ പരിശോധനകള്‍, ഭക്ഷണം, രണ്ടാഴ്ചത്തെ ഹോട്ടല്‍ ക്വാറന്റൈന്‍, ഗതാഗതം മുതലായവ അടക്കം നാനൂറു ദിനാറോളമാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി നിശ്ചയിച്ചിരിക്കുന്നത്. ഈ തുക സ്‌പോണ്‍സര്‍മാരാണു വഹിക്കേണ്ടത്.

Domestic workers from India to Kuwait will arrive in the country from Thursday

Next Story

RELATED STORIES

Share it