Gulf

വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ച പാലൂര്‍ സ്വദേശിയുടെ മൃതദേഹം ഖബറടക്കി

കഴിഞ്ഞ ഞായറാഴ്ചയാണ് ദോഹ (ഖത്തര്‍) വിമാനത്താവളത്തില്‍നിന്ന് നാട്ടിലേക്ക് വരാന്‍ വിമാനത്തില്‍ കയറിയപ്പോള്‍ ഇഖ്ബാല്‍ സീറ്റില്‍ കുഴഞ്ഞുവീണ് മരിക്കുന്നത്. ദോഹയില്‍നിന്ന് മസ്‌കറ്റ് വഴി നാട്ടിലേക്ക് വരാന്‍ കയറിയ ഒമാന്‍ എയര്‍ വെയ്‌സ് വിമാനത്തിലായിരുന്നു സംഭവം.

വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ച പാലൂര്‍ സ്വദേശിയുടെ മൃതദേഹം ഖബറടക്കി
X

മലപ്പുറം: വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ച പെരിന്തല്‍മണ്ണ പുലാമന്തോള്‍ വടക്കന്‍ പാലൂരിലെ പരേതനായ പൊതുവാചോല ഹസ്സന്റെ മകന്‍ മുഹമ്മദ് ഇഖ്ബാലിന്റെ (53) മൃതദേഹം ഇന്ന് നാട്ടില്‍ ഖബറടക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് ദോഹ (ഖത്തര്‍) വിമാനത്താവളത്തില്‍നിന്ന് നാട്ടിലേക്ക് വരാന്‍ വിമാനത്തില്‍ കയറിയപ്പോള്‍ ഇഖ്ബാല്‍ സീറ്റില്‍ കുഴഞ്ഞുവീണ് മരിക്കുന്നത്. ദോഹയില്‍നിന്ന് മസ്‌കറ്റ് വഴി നാട്ടിലേക്ക് വരാന്‍ കയറിയ ഒമാന്‍ എയര്‍ വെയ്‌സ് വിമാനത്തിലായിരുന്നു സംഭവം. വിമാനം നീങ്ങിത്തുടങ്ങിയിട്ടും സീറ്റ് ബെല്‍റ്റിടാത്തതുകണ്ട എയര്‍ ഹോസ്റ്റസ് തട്ടിവിളിച്ചപ്പോഴാണ് മരണവിവരം അറിയുന്നത്.

ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ഇന്ന് (ബുധന്‍) പുലര്‍ച്ചെ 2.30ന് കരിപ്പൂരിലെത്തിച്ച മൃതദേഹം വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കിയത്. ഖത്തീബ് അബ്ദുല്‍ റസ്സാഖ് അന്‍വരി കീഴാറ്റൂര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. കഴിഞ്ഞ 28 വര്‍ഷമായി ഖത്തറില്‍ ഒരു പ്രമുഖ കമ്പനിയിലെ ട്രക്ക് ഡ്രൈവറായിരുന്നു ഇഖ്ബാല്‍. മാതാവ്: പരേതയായ ആയിഷ. ഭാര്യ: കൊളത്തൂര്‍ കുറുപ്പത്താലിലെ മുട്ടിക്കല്‍ മൊയ്തീന്റെ മകള്‍ സുമയ്യ. മക്കള്‍: ഫൗസിയ, ഫസ്‌ല. മരുമക്കള്‍: കുന്നക്കാവിലെ ചോലക്കല്‍ മുഹമ്മദാലി. സഹോദരങ്ങള്‍: യൂസുഫ്, സൈതലവി, നാസര്‍, ഖദീജ, ആയിഷ, സുബൈദ, കുഞ്ഞിപ്പാത്തുമ്മ (പരേത).

Next Story

RELATED STORIES

Share it