ഡിഫ സൂപ്പര്‍ കപ്പ് മേളയ്ക്ക് വ്യാഴാഴ്ച്ച കിക്കോഫ്
ദമ്മാം: ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മേളയ്ക്ക് വ്യാഴാഴ്ച്ച തുടക്കമാവുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിഫയില്‍ രജിസ്റ്റര്‍ ചെയ്ത 24 പ്രവാസി ക്ലബ്ബുകള്‍ മാറ്റുരക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ മേളയില്‍ പ്രമുഖ താരങ്ങളാണ് വിവിധ ടീമുകള്‍ക്ക് വേണ്ടി ജഴ്‌സിയണിയുന്നത്. സൈഹാത്ത് ഇസെഡ് ഫൈവ് സ്‌റ്റേഡിയമാണ് ഏഴ് ആഴ്ച്ചയോളം നീണ്ട് നില്‍ക്കുന്ന ടൂര്‍ണമെന്റിന് വേദിയാകുന്നത്. 8 ഗ്രൂപ്പുകളാക്കി തിരിച്ച് 32 മര്‍സരങ്ങളിലൂടെയാണ് ജേതാക്കളെ നിശ്ചയിക്കുക. ടൂര്‍ണമെന്റ് സംഘാടനത്തിനായി എല്ലാ ക്ലബുകളില്‍ നിന്നും പ്രതിനിധികള്‍ ഉള്‍കൊള്ളുന്ന വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഉദ്ഘാടന പരിപാടികയില്‍ ദമ്മാമിലെ സാമൂഹിക സംസ്‌കാരിക വ്യാപാര മാധ്യമ കായിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. സൗദി അറേബ്യയുടെ എണ്‍പത്തിയൊമ്പാതാം ദേശീയ ദിനാഘോഷത്തിന് ഈ ഫുട്‌ബോള്‍ മേള സമര്‍പ്പിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.
പ്രമുഖ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ അടുത്ത വര്‍ഷം സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ലവന്‍സ് ടൂര്‍ണമെന്റിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നതെന്ന് ഡിഫ ഭാരവാഹികള്‍ വിശദീകരിച്ചു. ഡിഫ ആക്ടിങ് പ്രസിഡന്റ് മന്‍സൂര്‍ മങ്കട, ചെയര്‍മാന്‍ വില്‍ഫ്രഡ് ആന്‍ഡ്രൂസ്, ടൂര്‍ണമെന്റ് കമ്മറ്റി ചെയര്‍മാന്‍ മുജീബ് കളത്തില്‍, ജനറല്‍ സെക്രട്ടറി ലിയാക്കത്ത് കരങ്ങാടന്‍, മീഡിയ കമ്മറ്റി കണ്‍വീനര്‍ തോമസ് തൈപ്പറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തൈകള്‍ നട്ടു; സല്‍മ ടീച്ചര്‍ക്ക് വനിതാ...
5 Jun 2023 3:36 PM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTതാന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTനാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെ മലപ്പുറം സ്വദേശി അജ്മാനില്‍...
28 May 2023 3:19 AM GMTപുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMT