പ്രവാസിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി
തമിഴ്‌നാട് തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണം സ്വദേശി സ്റ്റീഫന്‍ അഗസ്റ്റിന്റെ (47) മൃതദേഹമാണ് ദക്ഷിണ സൗദിയില്‍ ജീസാന് സമീപം സാംത പട്ടണത്തില്‍ വിജനമായ പ്രദേശത്ത് കണ്ടെത്തിയത്.

റിയാദ്: തമിഴ്‌നാട് സ്വദേശിയായ പ്രവാസിയുടെ മൃതദേഹം സൗദി അറേബ്യയിലെ താമസസ്ഥലത്തിനടുത്ത് അഴുകിയ നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തഞ്ചാവൂര്‍ ജില്ലയിലെ കുംഭകോണം സ്വദേശി സ്റ്റീഫന്‍ അഗസ്റ്റിന്റെ (47) മൃതദേഹമാണ് ദക്ഷിണ സൗദിയില്‍ ജീസാന് സമീപം സാംത പട്ടണത്തില്‍ വിജനമായ പ്രദേശത്ത് കണ്ടെത്തിയത്.
ദുര്‍ഗന്ധം വമിച്ചതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് സാംത പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. ഖമീസ് മുശൈത്തില്‍ ഇലക്ട്രിക്, പ്ലംബിംഗ് ജോലികള്‍ ചെയ്യുകയായിരുന്ന സ്റ്റീഫന്‍, ജോലിയാവശ്യാര്‍ത്ഥം സാംതയിലേക്ക് പോയതായിരുന്നു. കൂടെ വന്നവര്‍ ഖമീസിലേക്ക് മടങ്ങിയെങ്കിലും സ്റ്റീഫന്‍ അവിടെ തന്നെ തുടരുകയായിരുന്നു.
പിന്നീട് സ്റ്റീഫനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാതെ വന്നതോടെ സഹപ്രവര്‍ത്തകരും സഹോദരന്‍ അഗസ്റ്റിന്‍ കനകരാജും സാംത പോലിസില്‍ പരാതി നല്‍കിയിരുന്നു. സാംത ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം സഹോദരന്‍ അവിടെയെത്തി തിരിച്ചറിയുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സാംതയില്‍ സംസ്‌കരിക്കും.
സ്‌പോണ്‍സറുമായി ബന്ധമില്ലാത്തതിനാല്‍ മൂന്ന് വര്‍ഷത്തോളമായി ഹുറൂബിലാണ് സ്റ്റീഫന്‍. 25 വര്‍ഷമായി സൗദിയിലുള്ള ഇയാള്‍ അഞ്ചു വര്‍ഷം മുമ്പാണ് ഒന്നര മാസത്തെ അവധിക്ക് നാട്ടില്‍ പോയി വന്നത്. അവിവാഹിതനായ സ്റ്റീഫന്‍ അഗസ്റ്റിന്‍ പരേതരായ അഗസ്റ്റിന്‍ -അന്നമ്മ ദമ്പതികളുടെ മകനാണ്.
RELATED STORIES
മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ല: കെ...
29 Jun 2022 12:47 PM GMTഭക്ഷ്യസുരക്ഷാ പരിശോധന; 3.24 ലക്ഷം രൂപ പിഴ ചുമത്തി
29 Jun 2022 12:43 PM GMTതായെക്കോട് പഞ്ചായത്ത് എസ്ഡിപിഐ പ്രവര്‍ത്തക സംഗമം
29 Jun 2022 12:37 PM GMTനിലച്ച് പോയ വില്ലുവണ്ടിയുടെ പാട്ടുകാരന്; അടിത്തട്ടില്‍...
29 Jun 2022 12:34 PM GMTബസ്സപകടത്തില്‍ നഴ്സ് മരിച്ചു
29 Jun 2022 12:27 PM GMTമതസൗഹാര്‍ദം തകര്‍ക്കാന്‍ ബോധപൂര്‍വം ഇവരെ വിലക്കെടുത്തതാണോ?; ഉദയ്പൂര്‍ ...
29 Jun 2022 12:22 PM GMT